'പൊലീസ് ഞങ്ങള്‍ക്കൊപ്പം'; ജയ് ശ്രീറാം മുഴക്കുന്ന കലാപകാരിയുടെ വീഡിയോ പുറത്ത്

Published : Feb 25, 2020, 06:59 PM ISTUpdated : Feb 25, 2020, 07:03 PM IST
'പൊലീസ് ഞങ്ങള്‍ക്കൊപ്പം'; ജയ് ശ്രീറാം മുഴക്കുന്ന കലാപകാരിയുടെ വീഡിയോ പുറത്ത്

Synopsis

ദില്ലിയില്‍ കലാപം അഴിച്ചുവിടുന്ന ഒരാളുടെ വീഡിയോ ആണ് പുറത്ത് വന്നത്. പൊലീസ് തങ്ങള്‍ക്കൊപ്പമാണെന്ന് പ്രധാനമായും ഇയാള്‍ പറയുന്നത്. ജയ് ശ്രീറാം മുഴക്കുന്ന ഇയാള്‍ക്കൊപ്പമുള്ളവര്‍ കല്ലുകള്‍ എറിയുന്നതെല്ലാം വീഡിയോയില്‍ വ്യക്തമാണ്

ദില്ലി: ദില്ലിയില്‍ പടരുന്ന വര്‍ഗീയ കലാപത്തില്‍ മരണം ഇതുവരെ ഒമ്പതായി. കൂടുതല്‍ ഇടങ്ങളിലേക്ക് കലാപം പടരുകയാണ്. നാട് കത്തുമ്പോഴും കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു.

130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറുകയായിരുന്നു. മതത്തിന്‍റെ പേരിൽ വേർതിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം.

ഇന്നലെ മുതൽ തുടങ്ങിയ അക്രമങ്ങളിൽ ഇതുവരെ മരിച്ചത് ഒമ്പത് പേരാണ്. ഇതിൽ ഒരു പൊലീസുദ്യോഗസ്ഥനും ഉൾപ്പെടും. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ രത്തൻ ലാലാണ് ഇന്നലെ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. എന്നാല്‍, ഇതിനിടെ പുറത്ത് വന്ന ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച ആകുന്നത്.

ദില്ലിയില്‍ കലാപം അഴിച്ചുവിടുന്ന ഒരാളുടെ വീഡിയോ ആണ് പുറത്ത് വന്നത്. പൊലീസ് തങ്ങള്‍ക്കൊപ്പമാണെന്ന് പ്രധാനമായും ഇയാള്‍ പറയുന്നത്. ജയ് ശ്രീറാം മുഴക്കുന്ന ഇയാള്‍ക്കൊപ്പമുള്ളവര്‍ കല്ലുകള്‍ എറിയുന്നതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. വളരെ മോശമായ ഭാഷയാണ് പിന്നീട് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്. 

ദില്ലി സംഘര്‍ഷം; വെടിയേറ്റ പതിന്നാലുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല...

'ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ എന്നോട് മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിച്ചു'

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

187 ചാക്കുകളിലായി സൂക്ഷിച്ചത് 9550 കിലോ അമോണിയം നൈട്രേറ്റ്; രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി
സ്വർണവും പണവും നഷ്ടമാകുന്നത് പതിവായി, എങ്ങും ഭീതി; അന്വേഷണം ചെന്നെത്തിയത് കരിമ്പ് വിളവെടുപ്പിനെത്തിയ സ്ത്രീകൾ ഉൾപ്പെട്ട ആറംഗ സംഘത്തിൽ