
ദില്ലി: ദില്ലിയിലെ കശ്മീർ ഗേറ്റില്‍ തങ്ങള്‍ താമസിക്കുന്ന അഭയകേന്ദ്രത്തിന് തീയിട്ട് അതിഥി തൊഴിലാളികള്‍. കഴിഞ്ഞ ദിസം അഭയകേന്ദ്രത്തിലെ താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് തീവെപ്പിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 200-250 ആളുകൾ താമസിക്കുന്ന സ്ഥലമാണ് കത്തി നശിച്ചത്.
വൈകിട്ട് ആറ് മണിയോടെയാണ് അഭയകേന്ദ്രത്തില്‍ തീ പിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് എഞ്ചിനെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസമുണ്ടാ വാക്കേറ്റത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ തൊഴിലാലികളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ നാല് തൊഴിലാളികള്‍ യമുന നദിയില്‍ ചാടി. ഇവരില്‍ ഒരാള്‍ മുങ്ങി മരിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത് വന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തരായ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയത്തിന് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam