
ദില്ലി: ശമ്പളം ചോദിച്ച ജീവനക്കാരിയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച് സ്പാ ഉടമ. തെക്കൻ ദില്ലിയിലെ മാൽവിയ നഗറിലാണ് സംഭവം. സംഭവത്തിൽ സ്പാ ഉടമ രജിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗണിന് മുമ്പ് മാർച്ച് 22 വരെ ഒന്നരമാസത്തോളം യുവതി സ്പായിൽ ജോലി ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം നൽകാൻ ഉടമ തയാറായില്ല. ശമ്പളം ചോദിച്ചതോടെ രജിനി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
വീട്ടിൽ വിളിച്ചുവരുത്തിയ രജനി യുവതിയെ വീട്ടു ജോലിചെയ്യാൻ നിർബന്ധിച്ചു. ശേഷം ശമ്പളം നൽകാമെന്ന് വാഗ്ദാനവും ചെയ്തു. എന്നാൽ, യുവതി ജോലി ചെയ്യില്ലെന്ന് അറിയിച്ചതോടെ നായെ അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പരിക്കേറ്റ യുവതി കരഞ്ഞതോടെ രജനി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പിന്നാലെ പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിക്ക് കഴുത്തിലും തലയിലും മുറിവുണ്ട്. തലയിൽ 15 സ്റ്റിച്ചുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam