വടക്കുകിഴക്കൻ ദില്ലിയിൽ അക്രമം മൂന്നാം ദിവസത്തിലേക്ക്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം വര്‍ഗ്ഗീയ കലാപമായി വടക്കുകിഴക്കന്‍ ദില്ലിയില്‍ ആളിക്കത്തുകയാണ്.

12:16 AM (IST) Feb 26
രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. സീമാപുരിയില്‍ എത്തി അജിത്ത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
12:13 AM (IST) Feb 26
"
12:12 AM (IST) Feb 26
വടക്കുകിഴക്കന്‍ ദില്ലിയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുന്നു
മുസ്‍തഫാബാദിലേക്കും സംഘര്‍ഷം വ്യാപിച്ചു
പ്രദേശത്ത് വ്യാപക അക്രമം
നൂറുകണക്കിന് അക്രമികള്‍ സംഘടിച്ച് നീങ്ങുന്നു
അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു
ഇരുപത് പേര്‍ക്ക് പരിക്ക്
രണ്ട് പള്ളികള്‍ കത്തിച്ചു
11:42 PM (IST) Feb 25
സമാധാനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യഗേറ്റില്‍ ജനങ്ങള്‍ ഒത്തുചേര്‍ന്നു മെഴുകിതിരി കത്തിക്കുന്നു
സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
തെറ്റായ സന്ദേശം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ബിജെപി അധ്യക്ഷന്‍
ജഫ്രാബാദിലേക്കും മൗജ്‍പുരിലേക്കുമുള്ള റോഡുകള്‍ പൊലീസ് തുറന്നു
കര്‍വാള്‍ നഗറില്‍ പൊലീസിന് നേരെ ആസിഡേറ്
ദില്ലി കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി
11:41 PM (IST) Feb 25
പലയിടത്തും പൊലീസ് സാന്നിധ്യമില്ല
കലാപകാരികള്‍ റോഡുകളില്‍ തമ്പടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ വാഹനവും തടഞ്ഞ് പരിശോധിച്ചു
രാത്രിയില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് സാധ്യത
11:36 PM (IST) Feb 25
24 മണിക്കൂറിനിടെ മൂന്നാമതും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ
യോഗം മൂന്ന് മണിക്കൂറോളം നീണ്ടു
ദില്ലി പൊലീസ്, അഭ്യന്തരവകുപ്പ് ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തു
പുതുതായി നിയമിക്കപ്പെട്ട ദില്ലി സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്‍തവയും യോഗത്തിനെത്തി
11:32 PM (IST) Feb 25
ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം
അര്‍ധസൈനികരും ദില്ലി പൊലീസും രംഗത്ത്
അക്രമികളെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നു
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നിരീക്ഷിക്കുന്നു
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു
10:02 PM (IST) Feb 25
ഇന്നും ഇന്നലെയുമായി ആകെ 13 പേര്‍ സംഘര്‍ഷങ്ങളില്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
09:58 PM (IST) Feb 25
വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അറിയിച്ചു
09:56 PM (IST) Feb 25
അശോക് വിഹാറില്‍ മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദില്ലി പൊലീസ് നോര്‍ത്ത് വെസ്റ്റ് സോണ്‍ ഡിസിപി അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
09:54 PM (IST) Feb 25
ജഫ്രാബാദിലേക്കുള്ള റോഡ് പൊലീസ് അടച്ചു
അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദേശം
09:19 PM (IST) Feb 25
ജാഫ്രബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെയായിരുന്നു പ്രതിഷേധം. മെട്രോ സ്റ്റേഷന് താഴെ പ്രതിഷേധിച്ചവരെയാണ് ഒഴിപ്പിച്ചത്
08:56 PM (IST) Feb 25
ദില്ലി കലാപത്തിനിടെ വെടിയേറ്റ 12 പേരെ കൂടി ദില്ലി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
08:55 PM (IST) Feb 25
വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് മറ്റന്നാളും അവധിയായിരിക്കുമെന്ന് ദില്ലി വിദ്യാഭ്യാസവകുപ്പ് മന്ത്രി മനീഷ് സിസോദിയ
08:46 PM (IST) Feb 25
കേന്ദ്രസേനയുടെ പിന്തുണ കിട്ടിയില്ലെന്ന് ദില്ലി പൊലീസ് പരാതിപ്പെട്ടതായുള്ള വാര്‍ത്ത വ്യാജമാണെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക്. കേന്ദ്രഅഭ്യന്തരമന്ത്രാലയത്തില്‍ നിന്നും തുടര്‍ച്ചയായി മികച്ച പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അമൂല്യ പട്നായിക്ക്.
08:42 PM (IST) Feb 25
ദില്ലി നഗരത്തില്‍ സംഘര്‍ഷം പടരുന്നതിനിടെ എസ്.എന്‍.ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. അദ്ദേഹം ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് അറിയിപ്പ്.
07:58 PM (IST) Feb 25
ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും
07:14 PM (IST) Feb 25
മരിച്ച പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അമിത് ഷാ.
രത്തൻ ലാലിന്റെ ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു.
ഭർത്താവിന്റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കത്തില്‍ അമിത് ഷാ
07:12 PM (IST) Feb 25
അശോക് നഗറില്‍ പള്ളിക്ക് തീവച്ചു
ദില്ലിയില്‍ നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു
മോജ്പൂർ, ജഫ്രബാദ് ചന്ദ് ബാഗ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്
06:45 PM (IST) Feb 25
ദില്ലിയിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ ചെന്നൈയിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.
06:43 PM (IST) Feb 25
ദില്ലിയില്‍ അരങ്ങേറുന്ന കലാപം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അക്രമത്തിന് ഇടമില്ല. രാജ്യത്തെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്.
06:42 PM (IST) Feb 25
ദില്ലിയില്‍ അരങ്ങേറുന്ന കലാപം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്താണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും എന്തു കൊണ്ട് ഇങ്ങനെ നടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അക്രമത്തിന് ഇടമില്ല. രാജ്യത്തെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്.
06:40 PM (IST) Feb 25
ആവശ്യമായത്ര ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് ദില്ലി പൊലീസ്
ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം നേരിടുന്നില്ല
ദില്ലി പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ആര്‍എഎഫ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്
06:33 PM (IST) Feb 25
06:32 PM (IST) Feb 25
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ആവശ്യത്തിന് സേനയെ കലാപബാധിത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്
ഊഹാപോഹങ്ങൾ പ്രചരിപ്പിക്കന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
06:24 PM (IST) Feb 25
06:21 PM (IST) Feb 25
24 മണിക്കൂറിനിടെ ജിടിബി ആശുപത്രിയിൽ 10 പേർ മരിച്ചുവെന്നും 150 പേർക്ക് പരിക്കേറ്റെന്നും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സുനിൽ കുമാർ
06:00 PM (IST) Feb 25
ദില്ലി കലാപം വ്യാപിക്കുന്നതിനിടെ മരണസംഖ്യ പത്തായി
05:56 PM (IST) Feb 25
ദില്ലി കലാപം ഇന്ത്യയുടെ അഭ്യന്തരപ്രശ്നമെന്ന് ട്രംപ്. അക്രമങ്ങളെക്കുറിച്ച് അറിഞ്ഞെന്നും എന്നാല്‍ പ്രധാനമന്ത്രി മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയില്‍ അതു ചര്‍ച്ചയായില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്രം വിഷയമായെന്നും ഇന്ത്യയില്‍ മതസ്വാതന്ത്രവും മതസൗഹാര്‍ദവും ഉറപ്പാക്കുമെന്ന് മോദി പറഞ്ഞതായും അതിനായി മോദി പ്രയത്നിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
05:51 PM (IST) Feb 25
ആക്രമണത്തില്‍ പരിക്കേറ്റ ദില്ലി പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
05:48 PM (IST) Feb 25
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹാദ്ര ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ശര്‍മ അപകടനില തരണം ചെയ്തു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദില്ലി സിറ്റി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് അമിത് ശര്‍മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
05:45 PM (IST) Feb 25
ഖജൂരി ഖാസില്‍ കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിടുന്നു. ഒരു ഓട്ടോറിക്ഷയ്ക്കും ബൈക്കിനും അക്രമികള്‍ തീകൊളുത്തി. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ രണ്ട് പേര്‍ക്കും പരിക്കേറ്റു.
05:41 PM (IST) Feb 25
05:24 PM (IST) Feb 25
കലാപകാരികള്‍ ഇന്നലെ നിരവധി വാഹനങ്ങളും പെട്രോള്‍ പമ്പും അഗ്നിക്ക് ഇരയാക്കിയ ബഹജന്‍പുര ഭാഗത്ത് ദില്ലി പൊലീസ് അക്രമികളെ വിരട്ടിയോടിക്കുന്നു.
05:18 PM (IST) Feb 25
05:07 PM (IST) Feb 25
ഇന്ന് നാല് പേരെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെന്ന് ജിടിബി ആശുപത്രി സൂപ്രണ്ട് സുനില്‍ കുമാര്‍. ഇന്നലെ അഞ്ച് പേരാണ് കലാപത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ ഒന്‍പതായി.
05:06 PM (IST) Feb 25
04:49 PM (IST) Feb 25
04:47 PM (IST) Feb 25
03:58 PM (IST) Feb 25
ദില്ലിയിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ജെകെ 24 ന്യൂസ് ചാനൽ റിപ്പോർട്ടറെ, അക്രമികൾ വെടിവച്ചു. ആകാശ് എന്ന റിപ്പോർട്ടർക്ക് പരിക്കേറ്റു. ദില്ലിയിലെ മൗജ്‍പൂരിലായിരുന്നു അക്രമം. പരിക്കേറ്റ ഇദ്ദേഹത്തെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.