
ദില്ലി: ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ദില്ലിക്ക് ആശ്വാസം. ദില്ലിയുടെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതുവരെ നല്‍കിയിരുന്ന 490 മെട്രിക് ടണ്ണിന് പകരം 590 മെട്രിക് ടണ്‍ ഓക്സിജന്‍ ഇനി നല്‍കും. ഓക്സിജന്‍ കിട്ടാതെയുളള മരണങ്ങള്‍ ദില്ലിയില്‍ തുടരുകയാണ്. ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഇന്ന് മരിച്ചത്.
ദില്ലിയില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാരിൻ്റേതുൾപ്പടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സാ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജൻ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് ടിവി കാണൂ.