വിവിധ സംസ്ഥാനങ്ങളിലെ ഡെങ്കിപ്പനി വ്യാപനം: ഉന്നതതല യോ​ഗം ചേർന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

Published : Jul 10, 2024, 08:39 PM IST
വിവിധ സംസ്ഥാനങ്ങളിലെ ഡെങ്കിപ്പനി വ്യാപനം: ഉന്നതതല യോ​ഗം ചേർന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

Synopsis

24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കാനും മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ദില്ലി:  വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദ ഉന്നതതലയോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി. രോ​ഗികൾ കൂടുതലുളള സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളോട് യോ​ഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശിച്ചു. എയിംസ് അടക്കമുള്ള കേന്ദ്ര സർക്കാർ ആശുപത്രികളിൽ പ്രത്യേക ഡെങ്കിപ്പനി വാർഡുകൾ തുറക്കാനും വേണ്ടത്ര ജീവനക്കാരും മരുന്നും ഉറപ്പാക്കാനും നിർദേശിച്ചു. 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കാനും മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'