ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; പ്രസവവേദനയില്‍ പുളഞ്ഞ യുവതിക്ക് ദാരുണാന്ത്യം

Published : May 31, 2020, 07:59 PM IST
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; പ്രസവവേദനയില്‍ പുളഞ്ഞ യുവതിക്ക് ദാരുണാന്ത്യം

Synopsis

കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് അസ്മ മെഹന്ദി എന്ന യുവതിയെ ബന്ധം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മൂന്ന് ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും എവിടെയും അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. 

താനെ: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയായ യുവതി ഓട്ടോയില്‍ വച്ച് മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ചികിത്സ നിഷേധിച്ച മൂന്ന് ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബ്ര പൊലീസ് അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെയ് 25 അര്‍ദ്ധ രാത്രിയിലാണ് സംഭവം.

കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് അസ്മ മെഹന്ദി (26) എന്ന യുവതിയെ ബന്ധം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മൂന്ന് ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും എവിടെയും അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. ആദ്യം ബിലാല്‍ ആശുപത്രിയിലാണ് പോയത്. ഇവിടെ ചികിത്സ നിഷേധിച്ചതോടെ പ്രൈം ക്രിറ്റികെയറിലേക്ക് പോയി.

അവിടെയും മുമ്പത്തെ അവസ്ഥ ആവര്‍ത്തിച്ചു. ഇതിന് ശേഷം യൂണിവേഴ്സല്‍ ആശുപത്രിയിലേക്ക് പോയെങ്കിലും ഫലം മറ്റൊന്നായില്ല. ആശുപത്രികളില്‍ കയറിയിറങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ വച്ച് അസ്മ മരിച്ചു. ഇതോടെ മുംബ്ര പൊലീസ് സ്റ്റേഷനിലെത്തി ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

ബിജെപി നേതാവ് രാം കഥം സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഞെട്ടിക്കുന്നത് എന്ന് കുറിച്ച വീഡിയോയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് രാം ഉന്നയിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി