മഹാരാഷ്ട്ര സര്‍ക്കാര്‍ കശ്മീരില്‍ സ്ഥലം വാങ്ങും; റിസോര്‍ട്ടുകള്‍ തുടങ്ങാനെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Sep 3, 2019, 3:40 PM IST
Highlights

മഹാരാഷ്ട്രിയിൽ നിന്നുള്ള അമർനാഥ് തീർത്ഥാടകർ ഉൾപ്പടെയുള്ളവരുടെ കശ്മീരിലെ താമസം സുഗമമാക്കാനാണ് സർക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 
 

മുംബൈ: മഹാരാഷ്ട്ര  സര്‍ക്കാര്‍  കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങുമെന്ന്  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. റിസോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനായാണ് ഭൂമി വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ പഹൽഗാമിലും ലഡാക്കിലും  ഭൂമി വാങ്ങാനാണ് ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ തീരുമാനം. രണ്ടിടത്തും ഓരോ റിസോര്‍ട്ടുകള്‍ തുടങ്ങാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര ടൂറിസം ഡിപ്പാർട്ട്മെൻറ് സർവ്വെ നടത്തുകയാണ്. സര്‍വ്വെ  റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കും. മഹാരാഷ്ട്രിയിൽ നിന്നുള്ള അമർനാഥ് തീർത്ഥാടകർ ഉൾപ്പടെയുള്ളവരുടെ കശ്മീരിലെ താമസം സുഗമമാക്കാനാണ് സർക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 

click me!