സ്വേച്ഛാധിപത്യം മാറണം; ജെ‌എൻ‌യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

Web Desk   | Asianet News
Published : Jan 10, 2020, 05:40 PM IST
സ്വേച്ഛാധിപത്യം മാറണം; ജെ‌എൻ‌യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

Synopsis

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം ആശങ്കാജനകവും അനീതിയുമാണ്. ഈ സ്ഥിതി മാറണം, സ്വേച്ഛാധിപത്യം മാറണമെന്ന് കമല്‍ഹാസന്‍.

ചെന്നൈ: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് തമഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം ആശങ്കാജനകവും അനീതിയുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണം അവരെ പരിഭ്രാന്തരാക്കും. ഈ സ്ഥിതി മാറണം, സ്വേച്ഛാധിപത്യം മാറണമെന്ന് കമല്‍ഹാസന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ്  സര്‍വ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയുമായി നേരത്തെയും കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. ചോദ്യങ്ങൾ ഉയർത്തിയ വിദ്യാർത്ഥികളെ അടിച്ചമർത്താനുള്ള നീക്കം അപമാനകരമാണെന്നായിരുന്നു കമലിന്‍റെ പ്രതികരണം. നേരത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് കമല്‍ ഹാസന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ