നേതാജിക്ക് പകരം രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമെന്ന് മഹുവ മൊയ്ത്ര

Published : Jan 25, 2021, 03:42 PM ISTUpdated : Jan 25, 2021, 03:45 PM IST
നേതാജിക്ക് പകരം രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമെന്ന് മഹുവ മൊയ്ത്ര

Synopsis

അംബേദ്കർക്ക് പകരം മമ്മൂട്ടിയുടെ ചിത്രം വരച്ചു വെക്കുമോ എന്ന് മറ്റൊരാളും ചോദിച്ചു. 

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷിക ദിനമായ ജനുവരി 23,  'പരാക്രം ദിവസ്' ആയി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി, അന്നേ ദിവസം രാഷ്‌ട്രപതി ഭവനിൽ ഒരു ഛായാചിത്രത്തിന്റെ അനാച്ഛാദനം നടന്നു. നേതാജിയുടെ ഫ്രെയിം ചെയ്ത ചിത്രം പ്രസിഡന്റ് രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ സഹിതം ഒരു ട്വീറ്റും ഏതാണ്ട് തത്സമയം തന്നെ രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് പുറപ്പെട്ട.  

എന്നാൽ, ഈ ട്വീറ്റ് പുറത്തുവന്ന് അധികം താമസിയാതെ തന്നെ, സോഷ്യൽ മീഡിയ ഇതുസംബന്ധിച്ചുള്ള വിവാദങ്ങളാൽ കലുഷിതമായി. രാഷ്‌ട്രപതി അനാച്ഛാദനം ചെയ്ത ചിത്രം സുഭാഷ് ചന്ദ്ര ബോസിന്റേതല്ല, അത് ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത നേതാജി കഥാപാത്രമായി വരുന്ന ഗുംനാമി എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രോസെൻജിത് ചാറ്റർജിയുടെതായിരുന്നു എന്ന ആക്ഷേപം പലരിൽ നിന്നും ഉയർന്നുവന്നു. 

തൃണമൂൽ കോൺഗ്രസ് നേതാവായ മഹുവ മൊയ്ത്രയും തന്റെ പ്രതിഷേധം ഒരു ട്വീറ്റിലൂടെ രേഖപ്പെടുത്തി. "ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ, ( ഈ ഗവൺമെന്റിനെക്കൊണ്ട് എന്തായാലും അതിനുള്ള ത്രാണിയുണ്ട് എന്ന് തോന്നുന്നില്ല)" എന്നായിരുന്നു മഹുവാ മൊയ്ത്രയുടെ ആദ്യ പ്രതികരണം. താൻ ചെയ്ത ട്വീറ്റ് മഹുവാ മൊയ്ത്ര മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

 

"ഇത് ഏറെ വിചിത്രമായിരിക്കുന്നു. നാളെ ഭഗത് സിങിന്റെ ജന്മദിനത്തിന് അദ്ദേഹത്തെ സിനിമയിൽ അവതരിപ്പിച്ച അജയ് ദേവ്ഗന്റെ ചിത്രം വരപ്പിച്ച് അത് അനാച്ഛാദനം ചെയ്‌താൽ എങ്ങനെയിരിക്കും?" എന്നായിരുന്നു മറ്റൊരു ട്വിറ്റർ ഉപഭോക്താവിന്റെ ചോദ്യം. 

"ബെൻ കിങ്സ്ലി അല്ല മഹാത്മാ ഗാന്ധി, നാളെ നിങ്ങൾക്ക് അതും തെറ്റും അതുകൊണ്ട് നേരത്തെ പറയുന്നു" എന്ന് മറ്റൊരാൾ പരിഹാസസൂചകമായി കുറിച്ചു. അംബേദ്കർക്ക് പകരം മമ്മൂട്ടിയുടെ ചിത്രം വരച്ചു വെക്കുമോ എന്ന് മറ്റൊരാളും ചോദിച്ചു. 

അതേസമയം, "നേതാജിയുടെ രൂപവുമായി പ്രോസേൻജിത് ചാറ്റർജിക്കുള്ള അപാരമായ സാദൃശ്യമാവാം ഈ അബദ്ധത്തിനു കാരണമായത്, സിനിമയുടെ കാസ്റ്റിങ് ഡയറക്ടർക്ക് സലാം" എന്നൊരു ട്വീറ്റും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തുവന്നിരുന്നു. 

എന്നാൽ അതെ സമയം ഇത് വെറുമൊരു 'ചായക്കപ്പിലെ കൊടുങ്കാറ്റ്' മാത്രമാണ് എന്നും. നേതാജിയുടെ തന്നെ യഥാർത്ഥ ചിത്രത്തെ ആസ്പദമാക്കിയാണ് പരേഷ് മൈത്തി എന്ന ആർട്ടിസ്റ്റ് ആ ചിത്രം വരച്ചത് എന്നും ട്വീറ്റ് ചെയ്തുകൊണ്ട് നിസ്തുല ഹെബ്ബാർ എന്ന പത്രപ്രവർത്തകയും ട്വീറ്റ് ചെയ്തു. കൂടുതൽ വ്യക്തതയ്ക്കായി, വിമർശകർ പറയുന്ന ഗുംനാമി ചിത്രത്തിലെ പ്രോസേൻജിത്തിന്റെ പോസ്റ്ററും നിസ്തുല ട്വീറ്റ് ചെയ്തു.

 

 

 

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ