
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇത് വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചോദ്യമാണ്.എല്ലാവരോടും ഒപ്പം, എല്ലാവരുടെയും വികസനം എന്നാണ് മോദിജി പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇന്ന് മോദിയും ഷായും ജനങ്ങളുടെ വിശ്വാസം കളഞ്ഞുകുളിച്ചിരിക്കുകയാണ്''-ദിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ എല്ലാ വിഭജന സേനകളോടും പോരാടാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഇന്ന് ഞങ്ങൾ കോണ്‍ഗ്രസിന്‍റെ 135ാം സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഭാരത് മാതാ കി ജയ്, കോൺഗ്രസ് പാർട്ടി സിന്ദാബാദെന്ന് നേരത്തെ സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam