Latest Videos

'ഹിറ്റ്‍ലര്‍, മുസോളിനി, മോദി'; ഇങ്ങനെയുള്ള നേതാക്കളെ ലോകത്തിന് ആവശ്യമില്ലെന്ന് ദിഗ്‍വിജയ് സിംഗ്

By Web TeamFirst Published Mar 16, 2019, 5:05 PM IST
Highlights

''നമുക്ക് വേണ്ടത് മഹാത്മ ഗാന്ധിയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലുള്ളവരെയാണ്. അല്ലാതെ ഹിറ്റ്‍ലറിനെയും മുസോളിനിയെയും മോദിയെയും പോലെയുള്ളവരെയല്ല''

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‍ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. ലോകത്തിന് മഹാത്മ ഗാന്ധിയെ പോലെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലെയുമുള്ള നേതാക്കളെയാണ് ആവശ്യമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അപലപിച്ചതിന് പിന്നാലെയാണ് ദിഗ്‍വിജയ് സിംഗ് മോദിയെ ഏകാധിപതികളോട് താരതമ്യപ്പെടുത്തി രംഗത്ത് വന്നത്. ലോകത്തിന് ആവശ്യം സ്നേഹത്തിന്‍റെ സന്ദേശവും സമാധാനവുമാണ്. രാഹുലിനോട് താന്‍ പൂര്‍ണമായി യോജിക്കുകയാണ്.

നമുക്ക് വേണ്ടത് മഹാത്മ ഗാന്ധിയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലുള്ളവരെയാണ്. അല്ലാതെ ഹിറ്റ്‍ലറിനെയും മുസോളിനിയെയും മോദിയെയും പോലെയുള്ളവരെയല്ലെന്നും ദിഗ്‍വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. ന്യൂസീലന്‍ഡിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

I totally agree with Rahul ji. World needs the Doctrine of Love Peace and Compassion promoted by Sanatan Dharm Gautam Budha and Mahavir and not that of Hatred and Violence. We need Mahatma Gandhis Martin Luther Kings and not Hitlers Mussolinis and Modis. https://t.co/Q9Ay0Ro5Tj

— digvijaya singh (@digvijaya_28)

 

click me!