മുംബൈയിലെ 3 ശതമാനം വിവാഹമോചനങ്ങൾക്കും കാരണം ​ഗതാ​ഗതക്കുരുക്ക്; പ്രസ്താവനയുമായി അമൃത ഫഡ്നാവിസ്

Web Desk   | Asianet News
Published : Feb 05, 2022, 08:17 PM IST
മുംബൈയിലെ 3 ശതമാനം വിവാഹമോചനങ്ങൾക്കും കാരണം ​ഗതാ​ഗതക്കുരുക്ക്; പ്രസ്താവനയുമായി അമൃത ഫഡ്നാവിസ്

Synopsis

ഗതാ​ഗതക്കുരുക്ക് മൂലം കുടുംബാ​ഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ ആളുകൾക്ക് സമയം ലഭിക്കുന്നില്ല. ഇത് വിവാഹമോചനത്തിലേക്ക് നയിക്കുന്നു എന്നും ഇവർ വിശദീകരിച്ചു. 

മഹാരാഷ്ട്ര: മുംബൈയിലെ (Mumbai) 3 ശതമാനം വിവാഹമോചനങ്ങൾക്കും (Divorce) കാരണം ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കാണെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. റോ‍ഡുകളുടെ അവസ്ഥയെക്കുറിച്ചും ​ഗതാ​ഗതത്തെ കുറിച്ചും  മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അമൃത ഫഡ്നാവിസ് ഇങ്ങനെ പറഞ്ഞത്. ​ഗതാ​ഗതക്കുരുക്ക് മൂലം കുടുംബാ​ഗങ്ങൾക്കൊപ്പം ചെലവഴിക്കാൻ ആളുകൾക്ക് സമയം ലഭിക്കുന്നില്ല. ഇത് വിവാഹമോചനത്തിലേക്ക് നയിക്കുന്നു എന്നും ഇവർ വിശദീകരിച്ചു. 

ഈ പ്രസ്താവനക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 'റോഡുകളിലെ ട്രാഫിക് ജാം മൂലമാണ് മുംബൈയിലുള്ള 3 ശതമാനം ആളുകൾ വിവാഹ മോചനം നേടുന്നുവെന്ന് പറഞ്ഞ ഇവർക്കാണ് ഈ ദിവസത്തെ മികച്ച യുക്തിരഹിത പ്രസ്താവന നടത്തിയവർക്കുള്ള അവാർഡ് നൽകേണ്ടത്.' ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റിൽ വിമർശിച്ചു. അമൃത ഫഡ്നാവിസിനെ വിമർശിച്ചു കൊണ്ട്  നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും പ്രചാരണം റദ്ദാക്കി വിജയ്, ചെന്നൈയിൽ നടത്താനിരുന്ന റാലികൾ റദ്ദാക്കി, ചോദിച്ച സമയം അനുവദിച്ചില്ലെന്ന് വിശദീകരണം
മദ്റസയിൽ 10 വയസ്സുകാരന് ക്രൂരമർദ്ദനം, ഒരാൾ പിടിച്ചുകൊടുത്തു, മറ്റൊരാൾ അടിച്ചു, രണ്ട് അധ്യാപകർ അറസ്റ്റിൽ