
ചെന്നൈ: പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായഹസ്തവുമായി ഡിഎംകെ. തമിഴ്നാട്ടിലെ 34 ഓളം ജില്ലകളില്‍ നിന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച അവശ്യവസ്തുക്കൾ ഇന്ന് കേരളത്തിന് കൈമാറും.
വസ്ത്രങ്ങള്‍, ബേബി ഫുഡ്, വാട്ടർബോട്ടിൽ, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിൻ, പഠന സാമഗ്രഹികൾ തുടങ്ങി അറുപത് ലോഡ് സാധനങ്ങളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഇന്ന് വൈകുന്നേരം ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ എംകെ സ്റ്റാലിൻ, ഡിഎംകെ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങൾ കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam