സ്കൂളിന്‍റെ മതിലില്‍ എംഎല്‍എയ്ക്ക് ആശംസാ പോസ്റ്റര്‍; പ്രവര്‍ത്തകര്‍ക്ക് ശകാരം പിന്നാലെ മതില്‍ വൃത്തിയാക്കി എംഎ

By Web TeamFirst Published Jul 20, 2021, 4:41 PM IST
Highlights

തമിഴ്നാട്ടിലെ ഡിഎംകെ എംഎല്‍എ ആര്‍ മാണിക്യമാണ് തനിക്ക് ആശംസകളുമായി വച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. 

പിറന്നാള്‍ ആശംസകളുമായി അണികള്‍ പൊതുസ്ഥലങ്ങളില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്ത് ഒരു എംഎല്‍എ. ചെറിയ കാര്യങ്ങള്‍ക്ക് വരെ സ്വന്തം ചെലവില്‍ പോസ്റ്ററുകളും ഫ്ലക്സുകളും തയ്യാറാക്കുന്ന സ്ഥലത്താണ് വനേറിട്ട കാഴ്ച. തമിഴ്നാട്ടിലെ ഡിഎംകെ എംഎല്‍എ ആര്‍ മാണിക്യമാണ് തനിക്ക് ആശംസകളുമായി വച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. കുളിത്തലൈ മണ്ഡലത്തിലെ എംഎല്‍എയാണ് ആര്‍ മാണിക്യം.

എംഎല്‍എയുടെ 62ാം പിറന്നാള്‍ സംബന്ധിയായാണ് അണികള്‍ സ്കീളിന്‍റെ മതിലിലടക്കം പോസ്റ്ററുകള്‍ ഒട്ടിച്ചത്. തിങ്കളാഴ്ചയാണ് ഈ പോസ്റ്ററുകള്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ നിര്‍ത്തി സ്കൂളിന്‍റെ മതിലിന് സമീപമെത്തിയ എംഎല്‍എ പ്രവര്‍ത്തകരോട് പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അനാവശ്യമായ പൊതുമുതല്‍ ഇത്തരത്തില്‍ വൃത്തികേടാക്കിയതിന് അണികളെ ശാസിക്കാനും എംഎല്‍എ മറന്നില്ല.

അണികള്‍ സ്കൂളിന്‍റെ മതില്‍ വൃത്തിയാക്കിയ ശേഷമാണ് എംഎല്‍എ സ്ഥലത്തുനിന്ന് പോയത്. പ്രാദേശിക ഡിഎംകെ നേതാവിനും ഈ പിറന്നാളാശംസയുടെ പേരില്‍ എംഎല്‍എ ശകാരിച്ചതായാണ് റിപ്പോര്‍ട്ട്. സ്കൂളിന്‍റെ മതില്‍ പുതിയതായി പെയിന്‍റ് അടിച്ച് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ തിരുക്കുറലില്‍ നിന്നുള്ള ഭാഗങ്ങള്‍ എഴുതിച്ചേര്‍ക്കാനും എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പിറന്നാള്‍ സ്വകാര്യമായ വിഷയമാണെന്നും വലിയ ചടങ്ങുകള്‍ ആക്കുന്നതിനോട് താല്‍പര്യമില്ലെന്നും ആര്‍ മാണിക്യം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!