'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു; മണിക്കൂറിൽ 95 കി.മീ വരെ വേഗം

Published : Sep 24, 2024, 06:57 PM ISTUpdated : Sep 24, 2024, 07:21 PM IST
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു; മണിക്കൂറിൽ 95 കി.മീ വരെ വേഗം

Synopsis

ദില്ലി മെട്രോയുടെ ഫേസ് 4 വിപുലീകരണത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക. 

ദില്ലി: രാജ്യത്ത് ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ വീണ്ടും യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിൽ ആദ്യമായി 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ തലസ്ഥാന നഗരമായ ദില്ലിയിൽ സർവീസ് നടത്തും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക. ഡൽഹി മെട്രോ കുടുംബത്തിന് ഇന്ന് ചരിത്രപരമായ ദിനമാണെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മാനേജിംഗ് ഡയറക്ടർ വികാസ് കുമാർ പറഞ്ഞു. 

മണിക്കൂറിൽ 95 കിലോ മീറ്റർ വരെ സുരക്ഷിതമായ വേഗതയിൽ സഞ്ചരിക്കാൻ ഡ്രൈവറില്ലാ ട്രെയിനുകൾക്ക് കഴിയും. 85 കിലോ മീറ്റർ വരെ പ്രവർത്തന വേഗതയിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ദില്ലി മെട്രോയുടെ മൂന്ന് ലൈനുകളിൽ രണ്ട് എക്സ്റ്റൻഷനുകളും പുതിയ ഗോൾഡ് ലൈൻ 10 ലും 64.67 കിലോ മീറ്റർ വരെ വേഗതയിൽ ഇവ സഞ്ചരിക്കുമെന്ന് ഡിഎംആർസി എംഡി വികാസ് കുമാർ പറഞ്ഞു. 52 ട്രെയിൻ സെറ്റുകൾക്ക് വേണ്ടി 2022 നവംബറിലാണ് ഓർഡർ നൽകിയത്. പദ്ധതിയ്ക്ക് 312 ദശലക്ഷം യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദില്ലി മെട്രോയുടെ ഫേസ് 4 വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രെയിനുകൾ എത്തുന്നത്. 

READ MORE: ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈൽ; വീഡിയോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ