
ദില്ലി: കൊവിഡ് 19 രോഗം ബാധിച്ചവരെക്കുറിച്ചോ ക്വാറന്റൈനിൽ കഴിയുന്നവരെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. അവരുടെ പേരോ മറ്റ് തിരിച്ചറിയൽ രേഖകളോ പ്രചരിപ്പിക്കാൻ പാടില്ല. അത്തരം ആളുകൾ ക്വാറന്റൈനിൽ കഴിയുന്ന പ്രദേശങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തരുത്. ഭയവും പരിഭ്രാന്തിയും പരത്തുന്നത് ഒഴിവാക്കുക. ആരോഗ്യ പ്രവർത്തകരെയോ ശുചീകരണപ്രവർത്തകരെയോ പൊലീസിനെയോ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും പാടില്ല. അവർ നിങ്ങളെ സഹായിക്കാൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കൊവിഡ് 19 ബാധിത പ്രദേശമെന്ന് വേർതിരിക്കാൻ പാടില്ല. ചികിത്സയിലുള്ള വ്യക്തികളെ കൊവിഡ് 19 ഇരകളെന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുക. കൊവിഡ് ബാധയിൽ നിന്ന് സുഖപ്പെട്ടവർ എന്ന് വേണം അവരെ വിളിക്കാൻ.
ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തിന് ശേഷം കൊവിഡ് 19 രോഗബാധിതരുടെ കണക്കിൽ വർദ്ധനവുണ്ടായി. സമൂഹമാധ്യമങ്ങളിൽ മുസ്ലീം സമുദായത്തിൽ പെട്ട ആളുകളെ ഒറ്റപ്പെടുത്തി അധിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേന്ദ്രം നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. കൊവിഡ് 19 രോഗികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ശുചീകരണത്തൊഴിലാളികൾ എന്നിവർക്കും വിവേചനം അനുഭവിക്കേണ്ട സാഹചര്യമുണ്ടായി. കൊവിഡ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായത്. ഇത്തരം മുൻവിധികളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam