
ലഖ്നൗ: തന്റെ ജയിൽ മോചനത്തിനായി മുൻപന്തിയിൽ നിന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമായിരുന്നു കഫീൽ ഖാൻ, പ്രിയങ്കയെ കാണാനെത്തിയത്.
തടങ്കലിൽ കഴിയുമ്പോഴും ശേഷവും നൽകിയ സഹായത്തിനും പിന്തുണയ്ക്കും പ്രിയങ്ക ഗാന്ധിയോട് നന്ദി അറിയിക്കുന്നതിന് വേണ്ടിയായിരുന്നു കഫീൽ ഖാന്റെ സന്ദർശനം. ഖാന്റെ ഭാര്യയും മക്കളും പ്രിയങ്ക ഗാന്ധിയെ കണ്ടു. നിലവിൽ രാജസ്ഥാനിലാണ് കഫീൽ ഖാൻ താമസിക്കുന്നത്. പ്രിയങ്ക തന്നെയാണ് രാജസ്ഥാനിൽ സുരക്ഷിതമായ ഇടം ഒരുക്കിയതും.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യുപി സർക്കാർ കഫീൽ ഖാനെ മോചിപ്പിച്ചത്. എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കഫീൽ ഖാന്‍റെ മോചനം. കഴിഞ്ഞ ഡിസംബറിൽ സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലാണ് മുംബെെയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്.
കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, കഫീൽ ഖാന് സ്വഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി. യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായാണ് യുപി സര്‍ക്കാര്‍ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Read Also: ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി; മോചനം എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam