National Award : ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാര വിതരണം; മുബാറക്ക് നിസ മികച്ച ചിത്രകലാകാരി

Web Desk   | Asianet News
Published : Dec 07, 2021, 10:37 AM IST
National Award : ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാര വിതരണം; മുബാറക്ക് നിസ മികച്ച ചിത്രകലാകാരി

Synopsis

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് ഓരോ അവാർഡും.  

ദില്ലി: ഡോ. മം​ഗളം സ്വാമിനാഥൻ ദേശീയ പുരസ്കാരങ്ങൾ (Dr. Mangalam Swaminathan National Awards) വിതരണം ചെയ്തു. കലാസാംസ്കാരിക രം​ഗത്തെ നേട്ടങ്ങൾക്കും ലോകപ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾക്കുമുള്ള അം​ഗീകാരമായി ചിത്രകലാകാരി മുബാറക്ക് നിസ ദേശീയ പുരസ്കാരം സ്വീകരിച്ചു. കണ്ണൂർ ധർമ്മടം സ്വദേശിനിയായ മുബാറക്ക് നിസ എംപി അൻവറിന്റെയും നസീമ അൻവറിന്റെയും മകളാണ്. നവംബർ 29 ന് വൈകിട്ട് 4.30 ന് ന്യൂഡൽഹിയിലെ എൻഡിഎംസി മെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഡ് ​ഗതാ​ഗത വകുപ്പ് കേന്ദ്രമന്ത്രി ശ്രീ നിതിൻ ​ഗഡ്കരി, തുറമുഖ ഷിപ്പിം​ഗ് ടൂറിസം വകുപ്പ് കേന്ദ്രമന്ത്രി ശ്രീ ശ്രീപദ് നായിക്, ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ കേന്ദ്രമന്ത്രി ശ്രീ മുരളി മനോഹർ ജോഷി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു. 

ഡോ. മം​ഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ 2020-21 വർഷങ്ങളിലെ ജേർണലിസം, സയൻസ് റിപ്പോർട്ടിം​ഗ്, കല സംസ്കാരം, ആരോ​ഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാർഡ് വിതരണം ചെയ്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് ഓരോ അവാർഡും.  

PREV
click me!

Recommended Stories

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം