കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published : May 01, 2021, 09:30 PM ISTUpdated : May 01, 2021, 09:32 PM IST
കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

Synopsis

കൂടുതല്‍ കൊവിഡ് രോഗികള്‍ മരിക്കുന്നതിലെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു.  

ദില്ലി: ദില്ലിയില്‍ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡോ. വിവേക് റായ് ആണ് മരിച്ചത്.  കൂടുതല്‍ കൊവിഡ് രോഗികള്‍ മരിക്കുന്നതില്‍ വിവേക് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് ചികിത്സയില്‍ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം എട്ട് രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നെന്നും നിരവധി രോഗികളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ മരിക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ താങ്ങാന്‍ കഴിയാത്തതിലാകാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വംഖേഡ്കര്‍ പറഞ്ഞു. യുപി ഖൊരഗ്പുര്‍ സ്വദേശിയായ വിവേക് റായിയുടെ ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
ഈ ക്ലാസ് കുട്ടികൾക്കല്ല; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആറ് ലക്ഷത്തോളം രക്ഷിതാക്കൾക്കായി സർവം എഐ മയം പദ്ധതി; നിർമിത ബുദ്ധിയിൽ പരിശീലനം തുടങ്ങി