കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനം; പ്രായമായവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

Published : May 19, 2019, 09:26 AM ISTUpdated : May 19, 2019, 09:28 AM IST
കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനം; പ്രായമായവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

Synopsis

ഈ സീസണില്‍ ഓക്സിജന്‍ കുറവിനെ തുടര്‍ന്ന് ഏഴ് ദിവസത്തിനുള്ളില്‍ പത്ത് പേര്‍ മരിച്ചിരുന്നു.

ദില്ലി: കേദര്‍നാഥിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പ്രായമായവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം.  തീര്‍ത്ഥാടന പ്രദേശങ്ങളില്‍ ഓക്സിജന്‍റെ അഭാവം നേരിടുന്നതിനാല്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സീസണില്‍ ഓക്സിജന്‍ കുറവിനെ തുടര്‍ന്ന് ഏഴ് ദിവസത്തിനുള്ളില്‍ പത്ത് പേര്‍ മരിച്ചിരുന്നു.

പ്രായമായവര്‍ കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിനെതിരെ ഡോക്ടര്‍മാരും മുന്നറിയിപ്പ് തന്നിട്ടുണ്ട്. തീര്‍ത്ഥാടന പ്രദേശങ്ങളില്‍ ഈ വര്‍ഷം കനത്ത മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ആരോഗ്യപ്രശ്നമുള്ളവര്‍ക്ക് കേദാര്‍നാഥിലെ അവസ്ഥ സുഖകരമല്ല. ഈ ഞായറാഴ്ച രാവിലെയാണ് 65 കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഈ വ്യാഴാഴ്ച രാജസ്ഥാനില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളും അസുഖബാധിതരായി. ഇരുവരും  60 വയസ് കഴിഞ്ഞവരാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്