
ദില്ലി: ആലപ്പുഴ മെഡിക്കൽ കോളേജിൽ മാർച്ച് ആറിന് ഡോ. സേതു ലക്ഷ്‌മി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. ആഴ്ചയിൽ 70 മുതൽ 100 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകൾ കാരണമാണ് ആത്മഹത്യാ ശ്രമമെന്ന് വ്യക്തമാക്കി അമിത ജോലി ഭാരത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് 2025ൽ യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി, സേതുലക്ഷമിയുടെ പ്രതിശ്രുത വരൻ യദുകൃഷ്‌ണ സനിൽ കുമാറാണ് ഹർജി സമർപ്പിച്ചത്. അഞ്ചു വർഷത്തിനിടെ 150 ഓളം മെഡിക്കൽ വിദ്യാർത്ഥികൾ ആത്മഹത്യാ ചെയ്‌തുവെന്ന് 2024 ജൂണിലെ ദേശീയ ടാസ്‌ക് ഫോഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ തേടി ഹർജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam