കുറഞ്ഞത് 5000 രൂപ പിഴ; കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടിയുമായി ബെംഗളൂരു ജലവിതരണ ബോർഡ്

Published : Feb 18, 2025, 10:30 AM ISTUpdated : Feb 18, 2025, 10:36 AM IST
കുറഞ്ഞത് 5000 രൂപ പിഴ; കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടിയുമായി ബെംഗളൂരു ജലവിതരണ ബോർഡ്

Synopsis

വാഹനങ്ങൾ കഴുകൽ, നീന്തൽക്കുളങ്ങൾ, പൂന്തോട്ടപരിപാലനം തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കേണ്ടി വരും.

ബെംഗളൂരു: ചൂട് കടുക്കുന്നതിനിടെ കുടിവെള്ള ദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ബെംഗളൂരുവിൽ കടുത്ത നടപടികൾ. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തും എന്നാണ് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചത്. വേനൽ ആസന്നമായതിനാലാണ് മുൻകരുതൽ നടപടികളെന്ന് ജലവിതരണ ബോർഡ് അറിയിച്ചു.  

വാഹനങ്ങൾ കഴുകൽ, നീന്തൽക്കുളങ്ങൾ, പൂന്തോട്ടപരിപാലനം, നിർമ്മാണ പ്രവർത്തനങ്ങൾ, അലങ്കാര ജലധാരകൾ തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കേണ്ടി വരും. നിയമ ലംഘകർക്ക് 5,000 രൂപ പിഴയും കുറ്റം ആവർത്തിച്ചാൽ പ്രതിദിനം 500 രൂപ അധിക പിഴയും നൽകുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷത്തേതിന് സമാനമായ ജലപ്രതിസന്ധി തടയുക എന്നതാണ് ലക്ഷ്യം. നിയന്ത്രണങ്ങൾ സംബന്ധിച്ച്  ബിഡബ്ല്യുഎസ്എസ്ബി എല്ലാ ഹൗസിങ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾക്കും ഉത്തരവ് കൈമാറി. 1964ലെ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ആക്ടിലെ സെക്ഷൻ 33, 34 പ്രകാരമാണ് കർശന നിയന്ത്രണം.

ബെംഗളൂരുവിലെ ഭൂഗർഭ ജലനിരപ്പ് കുറയുന്നതിനെ കുറിച്ചും വരാനിരിക്കുന്ന ജലക്ഷാമം ഒഴിവാക്കേണ്ടതിന്‍റെ അടിയന്തര ആവശ്യകതയെക്കുറിച്ചും ഉത്തരവിൽ ഊന്നിപ്പറയുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനത്തിൽ 110 ഗ്രാമങ്ങളിലെ 80 വാർഡുകൾ ഭൂഗർഭ ജലത്തെ വളരെയധികം ആശ്രയിക്കുന്നതായും ഇവിടങ്ങളിൽ കടുത്ത ജലക്ഷാമത്തിന് സാധ്യതയുള്ളതായും കണ്ടെത്തി. ഈ പ്രദേശങ്ങളിൽ ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു. 

കഴിഞ്ഞ വർഷം മാർച്ചിലും ബെംഗളൂരുവിൽ സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. മൺസൂൺ മഴയുടെ കുറവ് മൂലം ബംഗളൂരുവിലുടനീളം 3000ലധികം കുഴൽക്കിണറുകൾ വറ്റിവരളാൻ ഇടയാക്കിയതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കിയത്. 

അതേസമയം വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ കാവേരി ജലം ഉപയോഗിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബെംഗളൂരു നിവാസികളോട് അഭ്യർത്ഥിച്ചു. കണക്ഷൻ എടുത്ത് കാവേരി ജലം ഉപയോഗിക്കാൻ ബിഡബ്ല്യുഎസ്എസ്ബിയും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കൊടുംചൂടിൽ അവർക്കും പൊള്ളും; വളര്‍ത്തുമൃഗങ്ങള്‍ക്ക് തണലൊരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?