
ദില്ലി: ഒരുകാലത്ത് ഇന്ത്യൻ ടെലിവിഷന്റെ മുഖമുദ്രയായിരുന്ന ദൂരദര്‍ശൻ ലോഗോ മാറ്റുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ലോഗോ മാറ്റുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഞ്ച് ലോഗോകള്‍ പ്രസാര്‍ ഭാരതി ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.
2017-ൽ നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിൽനിന്നാണ് മികച്ച അഞ്ച് ലോഗോകൾ പ്രസാര്‍ ഭാരതി തെരഞ്ഞെടുത്തത്. മത്സരത്തിന്റെ ഭാഗമായി പത്തായിരത്തിലധികം ലോഗോകളാണ് ലഭിച്ചതെന്ന് പ്രസാർ ഭാരതി ട്വിറ്ററലൂടെ അറിയിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ചാനലിന്‍റെ പുതിയ ലോഗോ ആയി ഉപയോഗിക്കുകയെന്നാണ് കരുതുന്നത്.
അതേസമയം പുതിയ ഡിസൈനിലുള്ള ലോഗോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. ദൂരദർശന്റെ നിലവിലെ ലോഗോ മാറ്റരുതെന്നും പുതിയ ഡിസൈനുകളിലുള്ള ലോഗോകളെക്കാളും മികച്ചത് പഴയത് തന്നെയാണെന്നും ട്വിറ്ററിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു. വളരെ അപക്വമായ ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടകം പറയുന്നത്. സ്‍കൂള്‍ കുട്ടികളാണോ ലോഗോ ഡിസൈന്‍ ചെയ്‍തത് എന്ന് വരെ ചോദ്യങ്ങളുയരുന്നുണ്ട്. ചെറിയകുട്ടികൾ ചിത്രം വരച്ചത് പോലെയുണ്ട് പുതിയ ലോഗോകളെന്നും ട്വിറ്ററിൽ ആക്ഷേപമുയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam