
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് എലിസബത്ത് പിജി ചെയ്യുന്നത്. ആശുപത്രിയിൽ മാസ് കാഷ്വാലിറ്റി സന്ദേശം ലഭിക്കുമ്പോഴും അറിഞ്ഞിരുന്നില്ല ഇത്ര വലിയ അപകടമുണ്ടായതെന്ന് മനസിലായിരുന്നില്ല. ഇന്റർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാർത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളിൽ സന്ദേശമെത്തുന്നുണ്ട്.
പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കുമുള്ളത്. കോളേജിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ഗ്രൂപ്പുകളിൽ വരുന്നുണ്ട്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള വിഷമത്തിലാണ് എലിസബത്ത്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണമെന്നാണ് എലിസബത്ത് പ്രതികരിച്ചത്.
എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയിൽ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നു. അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മിൽ ഒരുകിലോമീറ്റർ ദൂരം ഉണ്ട്. ആശുപത്രികളിൽ നല്ല തിരക്കായിരുന്നു. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ മലയാളികളില്ലെന്നാണ് സൂചന. കുറേ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ പിജി ചെയ്യുകയാണ് എലിസബത്ത്. കേരളത്തിൽ കുന്നംകുളത്തിനടുത്തുള്ള ഒരു ഹോസ്പിറ്റലിലായിരുന്ന എലിസബത്ത് ഈ അടുത്താണ് അഹമ്മദാബാദിലേക്ക് പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം