'ഞാൻ ഉത്തരവിടുന്നു...'; സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ, ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ

Published : Jul 10, 2026, 04:27 PM ISTUpdated : Jul 10, 2026, 04:35 PM IST
Supreme court

Synopsis

സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ നടപടിയെടുക്കുകയും കോടതിമുറിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.

ദില്ലി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തി കേസ് വാദിക്കാനെത്തിയ ഹർജിക്കാരൻ. കേസ് ഫയൽ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവർക്ക് മുന്നിലായിരുന്നു പ്രകോപനം. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവ വികാസങ്ങൾ. നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ അക്രമാസക്തമാകുകയായിരുന്നു. ലഖ്നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നുവെന്നും ഇയാൾ പറഞ്ഞു. കേസ് ഫയൽ വലിച്ചെറിഞ്ഞും അസഭ്യം പറഞ്ഞും ഹർജിക്കാരൻ സംഘർഷം രൂക്ഷമാക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ നടപടിയെടുക്കുകയും കോടതിമുറിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മേ വേഗം വന്ന് എന്നെ രക്ഷിക്കൂ......., രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ 19-കാരൻ അവസാനമായി വിളിച്ചത് അമ്മയെ; അടിച്ചുകൊന്ന് ബന്ധുക്കൾ
നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ബെംഗളൂരു എസിജെഎം കോടതി