പ്രതിരോധ രംഗത്ത് രാജ്യം കുതിച്ചുചാട്ടം നടത്തും; ഈ വർഷം കൂടുതൽ ആയുധ പരീക്ഷണങ്ങളെന്നും ഡിആർഡിഒ ചെയർമാൻ

Published : Apr 14, 2022, 12:56 PM ISTUpdated : Apr 14, 2022, 12:57 PM IST
പ്രതിരോധ രംഗത്ത് രാജ്യം കുതിച്ചുചാട്ടം നടത്തും; ഈ വർഷം കൂടുതൽ ആയുധ പരീക്ഷണങ്ങളെന്നും ഡിആർഡിഒ ചെയർമാൻ

Synopsis

ഡിആർഡിഒ വികസിപ്പിച്ച ഹെലിന മിസൈലിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെയാണ് ഡിആർഡിഒ ചെയർമാന്റെ പ്രതികരണം

കൊച്ചി: പ്രതിരോധ രംഗത്ത് രാജ്യം ഈ വർഷം വലിയ കുതിച്ചു ചാട്ടം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ ഡോ സതീഷ് റെഡ്ഡി. കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം കൂടുതൽ മിസൈൽ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. 

ഡിആർഡിഒ വികസിപ്പിച്ച ഹെലിന മിസൈലിന്റെ പരീക്ഷണം വിജയകരമായതിന് പിന്നാലെയാണ് ഡിആർഡിഒ ചെയർമാന്റെ പ്രതികരണം. ഈ വർഷം തന്നെ അത്യാധുനിക മിസൈലുകളായ അസ്ത്ര, നാഗ് എന്നിവയുടെയും പരീക്ഷണം നടക്കും. വിവിധ ബോംബുകൾ അടക്കമുള്ളവ പരീക്ഷിക്കും. രണ്ട് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണവും അവസാന ഘട്ടത്തിലാണ്. ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ അവസാന ട്രയൽ മെയ് മാസത്തിൽ നടക്കുമെന്നും ഗഗൻയാൻ വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സായുധ സേനയ്ക്ക് നൽകാനുള്ള ആർട്ടിലറി ഗൺ സിസ്റ്റത്തിന്റെ ട്രയൽ മെയ് മാസത്തിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി