ബെഡ്ഷീറ്റ് തരാമെന്ന് പറഞ്ഞ് വാതിലിൽ മുട്ടി; പരീക്ഷത്തലേന്ന് എഞ്ചിനീയറിംഗ് വിദ്യാ‍‌‍ർത്ഥിയെ പീഡിപ്പിച്ച് ഡ്രൈവർ

Published : Jan 17, 2025, 08:26 AM IST
ബെഡ്ഷീറ്റ് തരാമെന്ന് പറഞ്ഞ് വാതിലിൽ മുട്ടി; പരീക്ഷത്തലേന്ന് എഞ്ചിനീയറിംഗ് വിദ്യാ‍‌‍ർത്ഥിയെ പീഡിപ്പിച്ച് ഡ്രൈവർ

Synopsis

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഡ്രൈവർ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വന്നിരുന്ന വിദ്യാർത്ഥിനിയ്ക്കാണ് ദുരനുഭവമുണ്ടായത്.

ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഡ്രൈവർ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. ഹൈദരാബാദിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വന്നിരുന്ന വിദ്യാർത്ഥിനിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഹോസ്റ്റൽ നിൽ‌ക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഡ്രൈവറാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം. 

വിദ്യാർത്ഥിനി രാത്രിയിൽ മുറിയിൽ ഒറ്റക്കായിരുന്നു. കതക് കുറ്റിയിട്ട നിലയിലുമായിരുന്നു. മുറിയിലേക്ക് പുതിയ ബെഡ് ഷീറ്റ് തരാനായി വന്നതാണെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയുടെ മുറിയുടെ വാതിലിൽ മുട്ടിയത്. ഇത് കേട്ട പെൺകുട്ടി വാതിൽ തുറന്നപ്പോൾ പ്രതി പെട്ടെന്ന് മുറിയിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റൽ കെട്ടിട ഉടമയുടെ ഡ്രൈവറാണ് പ്രതിയെന്നും പോലീസ് കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച യുവതിക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്നു. ഇതിനാൽ മറ്റ് ചില വിദ്യാർത്ഥികൾ ഈ സമയം വിവിധ മുറികളിലായിരുന്നു പഠിച്ചിരുന്നത്. ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇബ്രാഹിംപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.  മെഡിക്കൽ പരിശോധനയ്ക്കായി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റ് വിവരങ്ങൾ ശേഖരിച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് സസ്‍പെൻഷൻ; ഗുരുതര ആരോപണവുമായി കുടുംബം

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും