
ഭോപ്പാൽ: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ജാഗ്രത പുലർത്തുമ്പോഴുംമധ്യപ്രദേശിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. ജ്യൂസ് കടയുടെ മുന്നിൽ പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്ന ഒരാൾ, ആ കടയിലൊരു ജ്യൂസും ഓർഡർ ചെയ്ത് അത് ലഭിക്കാനായി കാത്തുനിൽക്കുകയാണ്. എന്നാൽ ഇയാൾ തൊട്ടടുത്ത് നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിന്റെ ഡ്രൈവറാണെന്നും ആ വാഹനത്തിൽ കൊവിഡ് രോഗിയുണ്ടെന്നും അറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കൂടുന്നത്.
മാസ്ക് കഴുത്തിലേക്ക് ഇറക്കിയാണ് ധരിച്ചിരിക്കുന്നത്. വീഡിയോ പകർത്തിയയാൾ സംഭവം ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങൾ കൊവിഡ് രോഗിയുമായി പോകുകയാണ്, മാസ്കും ധരിച്ചിട്ടില്ല എന്ന് ചോദ്യം ചെയ്തപ്പോൾ എനിക്ക് കൊവിഡ് ഇല്ല, കൊവിഡ് രോഗിയെ കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നത്. ഞാൻ ഇത് കുടിക്കട്ടെ എന്നുമായിരുന്നു മറുപടി.
നിലവിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ 10 സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 341887 പേർ സംസ്ഥാത്ത് ഇപ്പോൾ കൊവിഡ് ചികിത്സയിലാണ്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54000 കടക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 131968 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam