അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും, 70%വരെ കുറയാം,പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന

Published : Jul 24, 2022, 11:49 AM IST
അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും, 70%വരെ കുറയാം,പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന

Synopsis

ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിൽ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാൽ തന്നെ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടാകും

ദില്ലി : മരുന്നുകളുടെ വില (medicine price)കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ(cancer), ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം.ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സർക്കാർ  വിളിച്ചു ചേർത്തിരുന്നു. ഈ  യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വി കുറയ്ക്കാനുള്ള നീക്കം . 

അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം.അങ്ങനെ വന്നാൽ അതിൽ ഉൾപ്പെടുന്ന രാസ ഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാകില്ല. വില കുറയ്ക്കാനുമാകും. മരുന്ന് വില കൂടിയാലും കുറച്ചാലും അത് ഏറെ ബാധിക്കുക കേരളത്തെയാണ്. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്

ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിൽ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാൽ തന്നെ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏപ്രിലിൽ 40000ൽ അധികം മരുന്നുകൾക്ക് വില കൂടിയിരുന്നു. അന്ന് അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ - മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു.വില നിയന്ത്രണ പട്ടികയിലുൾപ്പെട്ട ഈ മരുന്നുകൾക്ക് പ്രതിവർഷം 10ശതമാനം വർധന നടത്താം, ഇതനുസരിച്ചാണ് ഏപ്രിലിൽ വില കൂടിയത്.

അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ - മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നിരുന്നു. വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കൽ അനുസരിച്ചാണ് മരുന്ന് നിർമാണത്തിനുള്ള പാരസെറ്റമോൾ അടക്കം  871 രാസഘടകങ്ങൾക്ക് വില കൂട്ടിയത്. ഉല്‍പാദന ചെലവിന് ആനുപാതികമായി മരുന്ന് വില നിശ്ചയിക്കണമെന്ന ആവശ്യം വർഷങ്ങൾ ആയി ഉണ്ട് . അങ്ങനെ വന്നാല്‍ മരുന്ന് വില  കുറയും.5000 കോടി യിലേറെ മരുന്ന് ഉപ‌ഭോ​ഗം ആണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത് 

പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി മരുന്നുകളുടെ വിലയും കൂടിയിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല