മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ചു; മുംബൈയിൽ മൂന്ന് യുവതികൾ അറസ്റ്റിൽ

Published : May 10, 2024, 12:56 PM ISTUpdated : May 10, 2024, 01:05 PM IST
 മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ചു; മുംബൈയിൽ മൂന്ന് യുവതികൾ അറസ്റ്റിൽ

Synopsis

ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ പറയുകയുമായിരുന്നു. 

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പാർട്ടിയിൽ പങ്കെടുക്കുകയും ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുകയുമായിരുന്നു. മുംബൈയിലെ റെസിഡൻഷ്യൽ പ്രദേശമായ വിരാറിലാണ് സംഭവമുണ്ടായത്. 

ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ ആളുകൾ ആവശ്യപ്പെടുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പൊലീസെത്തിയപ്പോഴാണ് യുവതികൾ പൊലീസുകാരുമായി തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. യുവതികൾ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വനിതാ പൊലീസ് കോൺസ്റ്റബിളിൻ്റെ കൈ കടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 

രുചിയും മണവും നഷ്ടപ്പെടുക, ഒപ്പം തലമുടി കൊഴിച്ചിലും വരണ്ട ചര്‍മ്മവും മുഖക്കുരുവും; ഈ പോഷകത്തിന്‍റെ കുറവാകാം

മറ്റൊരു കോൺസ്റ്റബിളിൻ്റെ തലയിൽ ബക്കറ്റ് കൊണ്ട് ആക്രമിക്കുകയും കൈത്തണ്ടയിൽ കടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടികളിലൊരാൾ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അറസ്റ്റിലായ യുവതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

'4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കും, ഇത് പാർട്ടിയുടെ അവസാന വാക്ക്': വൈഎസ് ജഗൻ മോഹൻ റെഡ്ഡി

https://www.youtube.com/watch?v=Ko18SgceYX8

 

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം