
ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട സോഫ്റ്റ്‍വെയർ എൻജിനീയർ ഓടിച്ച കാർ ഇടിച്ച് ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച അർദ്ധരാത്രി ഹൈദരാബാദിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന 30 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആറ് അപകടങ്ങൾ ഉണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ പ്രഗതി നഗറിൽ താമസിക്കുന്ന പി ക്രാന്തി കുമാറാണ് മദ്യപിച്ച് വാഹനമോടിച്ചത്.
Read More....തോരാമഴയ്ക്കിടെ ഝലം നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; മരിച്ച 6 പേരും കുട്ടികൾ, രക്ഷാപ്രവർത്തനം തുടരുന്നു
സംഭവത്തിൽ ക്രാന്തി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. അപകടത്തിൽ ഒരു കാറും ഒരു ഓട്ടോയും മൂന്ന് ബൈക്കുകളും തകർന്നതായി പൊലീസ് പറഞ്ഞു. ഐകെഇഎ മുതൽ റായ്ദുർഗത്തിലെ കാമിനേനി ഹോസ്പിറ്റൽ റോഡ് വരെയുള്ള ഭാഗത്ത് പുലർച്ചെ 12:30 നും 1:30 നും ഇടയിലാണ് അപകടങ്ങൾ ഉണ്ടായത്. അജ്ഞാതനായ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam