രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ ഏറ്റവും കൂടുതല്‍ ദിനം; വീണ്ടും കേരളത്തിന് നേട്ടം

By Web TeamFirst Published Apr 21, 2020, 8:48 AM IST
Highlights

രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ഏറ്റവുമധികം ദിവസമെടുക്കുന്ന സംസ്ഥാനം കേരളമാണ്– 72.2 ദിവസം. 

ദില്ലി:  ഇന്ത്യയിൽ ലോക്ഡൗണിനു മുൻപ് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 3.4 ദിവസം മതിയായിരുന്നെങ്കിൽ ഇപ്പോഴത് ഏഴര ദിവസമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആശ്വാസകരമായ സ്ഥിതിയാണിതെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ഏറ്റവുമധികം ദിവസമെടുക്കുന്ന സംസ്ഥാനം കേരളമാണ്– 72.2 ദിവസം. രണ്ടാമത് ഒഡീഷ- 40 ദിവസം. 18 സംസ്ഥാനങ്ങളിൽ ദേശീയ നിരക്കിനെക്കാൾ, കൂടുതൽ ദിവസമെടുത്താണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നത് എന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. പുതിയ ആറെണ്ണം ഉൾപ്പെടെ 59 ജില്ലകളിൽ രണ്ടാഴ്ചയ്ക്കിടെ പുതിയ കേസുകളില്ല.

രോഗം ഇരട്ടിക്കുന്ന നിരക്കില്‍ മുന്നിലുള്ള  സംസ്ഥാനങ്ങള്‍

കേരളം 72,  ഒഡീഷ 40, ഉത്തരാഖണ്ഡ്, ലഡാക്ക് 27, അസം 26, ചണ്ഡിഗഡ് 25, ഹിമാചൽപ്രദേശ് 24, ആൻഡമാൻ 20, ഹരിയാന 21, ബിഹാർ 16, തമിഴ്നാട് 14, പഞ്ചാബ് 13, ആന്ധ്രപ്രദേശ് 11, ഡൽഹി, കർണാടക,  തെലങ്കാന 9.

click me!