വിവാദങ്ങൾക്കിടെ ദുഷ്യന്ത് കുമാർ ​ഗൗതം സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

Published : Oct 19, 2026, 06:45 PM IST
dushyant kumar gautam sikkim governor

Synopsis

തിങ്കളാഴ്ച ​ഗ്യാങ്ടോക്കിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്, വിവിധ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

​ഗ്യാങ്ടോക്: വിവാദങ്ങൾക്കിടെ ദുഷ്യന്ത് കുമാർ ​ഗൗതം സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ദുഷ്യന്ത് കുമാർ ​ഗൗതം ​സിക്കിമിന്റെ 19-ാം ​ഗവർണറായി അധികാരമേറ്റത്.

തിങ്കളാഴ്ച ​ഗ്യാങ്ടോക്കിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്, വിവിധ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദുഷ്യന്ത് കുമാറിനെ സിക്കിം ​ഗവർണറായി നിയമിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ദുഷ്യന്ത് കുമാറിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഇന്ത്യാ​ഗേറ്റിൽ പ്രതിഷേധം നടത്തി. കോൺ​ഗ്രസും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തി. സിക്കിമിലും ദുഷ്യന്ത് കുമാറിനെതിരേ വിവിധ സംഘടനകൾ പ്രതിഷേധങ്ങളുമായി രം​ഗത്തെത്തിയിരുന്നു.

2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. ബിജെപി നേതാവും റിസോർട്ട് ഉടമയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുൾപ്പടെ മൂന്ന് പേർ കേസിൽ പിടിയിലായി. ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചു. എന്നാൽ ദുഷ്യന്ത് ഗൗതമിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന്റെ ആരോപണം. ദുഷ്യന്തിന്റെ മുറിയിൽ പോകാൻ പെൺകുട്ടിയോട് റിസോർട്ട് ഉടമ ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അങ്കിത സുഹൃത്തുക്കൾക്കയച്ച സന്ദേശങ്ങളിൽ വി ഐ പി അതിഥിയെ കുറിച്ചുളള സൂചനകളുണ്ടായിരുന്നതായും പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ സിബിഐ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കും വരെ ദുഷ്യന്തിനെ ഗവർണറായി നിയമിക്കരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇന്ത്യാഗേറ്റിൽ പ്രതിഷേധിച്ച അങ്കിതയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു. എൻ എസ് യു ഐ അടക്കമുള്ള സംഘടനകളും അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണമായി രം​ഗത്തെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറാങ് ഉട്ടാനെ ഇന്ത്യയിൽനിന്ന് ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു; രക്ഷപ്പെടുത്തുന്ന വന്യമൃ​ഗത്തെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്നത് ആദ്യം
'ഏറ്റവും നന്നായി ചെയ്യുന്ന കാര്യത്തിലേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തി', ഗ്യാനേഷ് പ്രക്ഷോഭത്തിനിടെ വിദേശത്ത് പോയെന്ന റിപ്പോർട്ടുകളിൽ പരിഹാസവുമായി ബിജെപി