വിദ്യാഭ്യാസവിചക്ഷണനും ഡിവൈ പാട്ടീൽ ഗ്രൂപ്പ് സ്ഥാപകനും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ അന്തരിച്ചു

Published : Aug 04, 2026, 03:57 PM IST
dy patil

Synopsis

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വി​ദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ ​ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രം​ഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മുംബൈ: വിദ്യാഭ്യാസവിചക്ഷണനും 'ഡിവൈ പാട്ടീൽ'​ ​ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ ​ഗവർണറുമായ ഡി.വൈ. പാട്ടീൽ(ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വി​ദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായ ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മഹാരാഷ്ട്രയിൽ എംഎൽഎയായും ത്രിപുര, ബിഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ ​ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-വിദ്യാഭ്യാസ രം​ഗങ്ങളിലെ പ്രവർത്തനത്തിന് 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നേരത്തേ മഹാരാഷ്ട്രയിലെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. 2018-ൽ അദ്ദേഹം കോൺ​ഗ്രസ് വിട്ട് എൻസിപിയിലെത്തി.

1935 ഒക്ടോബർ 22-ന് കോലാപൂരിലെ കർഷക കുടുംബത്തിലാണ് ഡി.വൈ. പാട്ടീലിന്റെ ജനനം. കോലപൂർ രാജാറാം കോളേജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കിയശേഷം ശിവാജി സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. മഹാരാഷ്ട്രയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന കാലത്താണ് ഡി.വൈ. പാട്ടീൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നത്. ഡിവൈ പാട്ടീൽ ​ഗ്രൂപ്പിന് കീഴിൽ വിവിധയിടങ്ങളിലായി സ്കൂളുകൾ, ജൂനിയർ കോളേജുകൾ, ആർട്സ്-സയൻസ് കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ, മെഡിക്കൽ, ദന്തൽ, നഴ്സിങ് കോളേജുകൾ, ബിസിനസ് സ്കൂളുകൾ തുടങ്ങിയവ ആരംഭിച്ചു. കോലാപൂർ, നവിമുംബൈ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി കാമ്പസുകളാണ് ഡിവൈ പാട്ടീൽ ​ഗ്രൂപ്പ് സ്ഥാപിച്ചത്. ഇവയിൽ പല സ്ഥാപനങ്ങളും പിന്നീട്  സർവകലാശാലകളായി. ഡിവൈ പാട്ടീൽ ​ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ​ ​ഗ്രൂപ്പുകളിലൊന്നായി.

1957ൽ കോലാപൂർ മുനിസിപ്പൽ കൗൺസിലറായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. കോൺ​ഗ്രസിന്റെ മുനിസിപ്പൽ കൗൺസിലറായിരുന്ന ഡി.വൈ. പാട്ടീൽ 1967ലും 1972ലും മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാൻഹാല മണ്ഡലത്തിൽനിന്നാണ് അദ്ദേഹം കോൺ​ഗ്രസിന്റെ എംഎൽഎയായത്. 2009 നവംബറിൽ ത്രിപുര ​ഗവർണറായി ഡി.വൈ. പാട്ടീലിനെ നിയമിച്ചു. 2012-ൽ ബിഹാർ ​ഗവർണറായ അദ്ദേഹം 2014-ൽ പശ്ചിമബം​ഗാളിന്റെ അധികച്ചുമതലയും വഹിച്ചിരുന്നു.

ഡി.വൈ. പാട്ടീലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും സമൂഹത്തെ സേവിക്കാൻ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡി.വൈ. പാട്ടീൽ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിലവിളി ശബ്ദം കേട്ടു, പെട്ടന്ന് ലൈറ്റുകൾ ഓഫായി, 'കുടുംബത്തിന് നാണക്കേടുണ്ടാക്കിയ' 24കാരിയെ പിതാവ് കൊലപ്പെടുത്തി, പ്രതി പിടിയിൽ
സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു, പിന്നാലെ സ്വയം വെടിവെച്ചു മരിച്ചു