അയോധ്യയിലെ മണ്ണ് അടങ്ങിയ അമൃത കലശം മുതല്‍ ത്രിശൂലം വരെ; മോദിക്ക് ലഭിച്ച ഉപഹാരങ്ങള്‍ സ്വന്തമാക്കാം!

By Web TeamFirst Published Sep 13, 2022, 3:57 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്‍റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും ഉപഹാരങ്ങളുടെയും ലേലം അദ്ദേഹതിന്‍റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17ന് തുടങ്ങും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത വ്യക്തികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച അസംഖ്യം ഉപഹാരങ്ങളും മെമന്‍റോകളും അദ്ദേഹത്തിന്‍റെ ഓഫീസിലുണ്ട്. അതിമനോഹരമായ പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്.

ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്‍റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്‍റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ജഴ്സികളുമുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ച റാണി കമലാ പതിയുടെ പ്രതിമയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സമ്മാനിച്ച ത്രിശൂലവും അയോധ്യയിൽ നിന്നുള്ള പുണ്യമണ്ണ് അടങ്ങിയ അമൃത കലശവും മറ്റ് ചില ആകർഷണങ്ങളാണ്. ഇ-ലേലത്തിൽ പങ്കെടുക്കുന്നതിന്, 2022 സെപ്റ്റംബർ 17 നും ഒക്ടോബർ 2 നും ഇടയിൽ ഈ ലിങ്കിൽ- https://pmmementos.gov.in/ --ലേക്ക് ലോഗിൻ ചെയ്യാനാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. 2019ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു ലേലം ആദ്യമായി സംഘടിപ്പിച്ചത്. ഇപ്പോള്‍ നാലാമത്തെ ലേലമാണ് നടക്കാന്‍ പോകുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ഗംഗ ശുദ്ധീകരണ പദ്ധതിയിലേക്കാണ് നല്‍കുക. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാപിന്മാറ്റം തുടരും, ഷാങ്ഹായി ഉച്ചകോടിക്കിടെ മോദിയും ഷിജിൻപിങും നേരിൽ കണ്ടേക്കും

click me!