ദില്ലിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.6 തീവ്രത, പ്രഭവകേന്ദ്രം നേപ്പാൾ

Published : Oct 03, 2023, 03:23 PM ISTUpdated : Oct 03, 2023, 04:14 PM IST
ദില്ലിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.6 തീവ്രത, പ്രഭവകേന്ദ്രം നേപ്പാൾ

Synopsis

റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചനലത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്നാണ് വിവരം

ദില്ലി : ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് ശേഷം ദില്ലിയുടെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2.25 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നീട് 2.53 ന് ഒരിക്കൽ കൂടി ഭൂചലനം അനുഭവപ്പെട്ടു. 

 

 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'