രാജ്യത്തെ സാമ്പത്തിക സ്ഥിതി: രാജ്യസഭയിൽ പ്രത്യേക ചർച്ച

By Web TeamFirst Published Nov 27, 2019, 6:55 AM IST
Highlights

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ്  കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ നിലപാട്. 

ദില്ലി: രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിൽ ഇന്ന് പ്രത്യേക ചർച്ച. ആനന്ദ് ശർമ്മ, ബിനോയ് വിശ്വം, കെ.കെ.രാഗേഷ് എന്നിവരാണ് ചർച്ചയ്ക്ക് നോട്ടീസ് നല്കിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയ്ക്ക് മറുപടി നല്കും. സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. ദമൻദിയു ദാദ്രനഗർ ഹവേലി എന്നിവയെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ലും ലോക്സഭയുടെ അജണ്ടയിലുണ്ട്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ്  കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ നിലപാട്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം മോദി സര്‍ക്കാരിന്‍റെ നയങ്ങളാണെന്നുള്ള മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വിമര്‍ശനത്തിന് മറുപടി നല്‍കാനില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. ഏതെങ്കിലും മേഖലയില്‍ നിന്നും പിന്തുണയോ സഹായമോ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.

click me!