അനധികൃതമായി കൈവശം വെച്ച 81 ലക്ഷം രൂപ വിലവരുന്ന ആള്‍ക്കുരങ്ങുകളെ പിടിച്ചെടുത്തു

By Web TeamFirst Published Sep 21, 2019, 11:31 PM IST
Highlights

25,00,000 രൂപ വിലവരുന്ന ആള്‍ക്കുരങ്ങുകളെയും 1,50,000 രൂപ വിലവരുന്ന മാര്‍മോസെറ്റ്സുകളെയുമാണ് പിടികൂടിയത്.

ദില്ലി: അനധികൃതമായി കൈവശം സൂക്ഷിച്ച 81 ലക്ഷം രൂപയോളം വിലവരുന്ന മൂന്ന് ആള്‍ക്കുരങ്ങുകളെയും മാര്‍മോസെറ്റ്സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്വകാര്യ വ്യക്തിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. പശ്ചിമബംഗാളിലെ വന്യജീവി സംരക്ഷണ വകുപ്പ് നല്‍കിയ പരിശോധനയെ തുടര്‍ന്നാണ് ഇവയെ പിടികൂടിയത്.

കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തി വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശം വെച്ചതായി ചൂണ്ടിക്കാട്ടി വന്യജീവി സംരക്ഷണ വകുപ്പാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്. 25,00,000 രൂപ വിലവരുന്ന ആള്‍ക്കുരങ്ങുകളെയും 1,50,000 രൂപ വിലവരുന്ന മാര്‍മോസെറ്റ്സുകളെയുമാണ് പിടികൂടിയത്. 

സുപ്രദീപ് ഗുഹയ്ക്കെതിരെ വന്യജീവി സംരക്ഷണമനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കി. വ്യാജരേഖകള്‍ ചമച്ചാണ് ഇയാള്‍ ജീവികളെ അനധികൃതമായി കൈവശപ്പെടുത്തിയിരുന്നത്. 
 

click me!