കൃഷിഭൂമി തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, പ്രതികാരവുമായി ദളിത് കർഷകർക്ക് പിന്നാലെ ഇഡി

Published : Jan 04, 2024, 03:59 PM ISTUpdated : Jan 04, 2024, 04:02 PM IST
കൃഷിഭൂമി തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, പ്രതികാരവുമായി ദളിത് കർഷകർക്ക് പിന്നാലെ ഇഡി

Synopsis

ബിജെപി നേതാവിനെതിരെ കേസ് കൊടുത്തു, ദളിത് കർഷകർക്ക് പിന്നാലെ ഇഡി.   

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപി നേതാവിനെതിരെ കേസ് കൊടുത്ത ദളിത് കര്‍ഷകര്‍ക്കെതിരായ ഇഡി നടപടി വിവാദത്തിൽ. വയോധികരായ കര്‍ഷകര്‍ക്കെതിരെ കാരണം വ്യക്തമാക്കാതെ സമൻസ് അയച്ചതിന് ശേഷം ഉരുണ്ടുകളിക്കുകയാണ് ഇഡി. സേലം ജില്ലയിലെ ആത്തൂരിലുള്ള സഹോദരങ്ങളായ സി കണ്ണയ്യൻ , സി കൃഷ്ണൻ എന്നിവര്‍ക്കാണ് കള്ളപ്പണ കേസുകൾ അന്വേഷിക്കുന്ന ഇഡി അസിസ്റ്റൻറ് ഡയറക്ടര്‍ കഴിഞ്ഞ ജൂലൈയിൽ സമൻസ് അയച്ചത്. ബാങ്ക് രേഖകളും വരുമാനശ്രോതസ് വ്യക്തമാക്കുന്ന വിശദാംശങ്ങളുമായി ഇഡി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും എന്ത് പരാതിയിലാണ് സമൻസ് എന്ന് അറിയിച്ചിരുന്നില്ല.

വ്യാജരേഖ ചമച്ച് ഇവരുടെ കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖര്‍ 2020ൽ അറസ്റ്റിലായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ഇഡി നീക്കമെന്നും സര്‍ക്കാരിന്‍റെ 1000 രൂപ വാര്‍ധക്യപെൻഷനും സൗജന്യ റേഷനും മാത്രം ആശ്രയിച്ച്  ജിവിക്കുന്ന തങ്ങൾ എന്ത് കള്ളപ്പണ ഇടപാട് നടത്താനെന്നും ഇരുവരും ചോദിക്കുന്നു. തങ്ങളെ ഈ സ്ഥലത്ത് നിന്ന് ഓടിക്കുകയാണ് ബിജെപി നേതാവ് കൂടിയായ ഗുണശേഖരന്‍റെ ലക്ഷ്യം.2020മുതൽ പ്രശ്നങ്ങളാണെന്നും ഇരുവരും പറയുന്നു. 

വിവാദമായതോടെ,  4 വര്‍ഷം മുന്‍പ് കാട്ടുപോത്തിനെ കൊന്ന കേസിലെ വനംവകുപ്പ് എഫ് ഐ ആറിന്‍റെ പേരിലാണ് സമൻസെന്നാണ് പുതിയ വിശദീകരണം. ജാതിപ്പേര് ചേര്‍ത്ത് സമൻസ് അയച്ചതിലും പ്രതിഷേധം
ഉയരുമ്പോൾ , ഇ‍ഡിയെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. 

ജെസ്ന തിരോധാനം: സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; നുണപരിശോധനയിലും ഒന്നും ലഭിച്ചില്ല

വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള പരാതികളും ഇഡിക്ക് അന്വേഷിക്കാനാകുമെന്നും ജാതിപ്പേര് ചേര്‍ത്ത് പറയുന്നത് വടക്കേ ഇന്ത്യയില്‍ സാധാരണമാണെന്നുമാണ്ഇഡി പറയുന്നത്. എന്നാൽ ഈ കേസില്‍ മൂന്ന് വര്‍ഷം മുന്‍പ് സേലം കോടതി  വെറുതെ വിട്ടതാണെന്നും മറ്റൊരു പരാതിയും തങ്ങൾക്കെതിരെ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദേശങ്ങൾ മറികടന്ന്  വയോധികരായ ഈ ദളിത് കര്‍ഷകര്‍ക്കെതിരെ എന്തിനാണ് കള്ളപ്പണ നിയമം ഉയര്‍ത്തിയുള്ള അന്വേഷണം ? ഇഡി രാഷ്ടട്രീയ യജമാനന്‍റെ  കളിപ്പാവയെന്ന ആക്ഷേപങ്ങൾക്ക് ബലമേകുന്നതാണ് സേലത്തെ വിരട്ടൽ നടപടിയെന്ന് വ്യക്തം. 

ശബരിമല തീർത്ഥാടകർക്ക് ഗണേഷ് കുമാറിന്റെ ഉറപ്പ്; ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി