തെലങ്കാന മുഖ്യമന്ത്രിയെ വെറുതെ വിടാതെ ഇഡി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മകൾ കവിതക്ക് സമൻസ്

Published : Sep 14, 2023, 03:37 PM ISTUpdated : Sep 14, 2023, 03:44 PM IST
തെലങ്കാന മുഖ്യമന്ത്രിയെ വെറുതെ വിടാതെ ഇഡി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മകൾ കവിതക്ക്  സമൻസ്

Synopsis

ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. മാർച്ചിൽ കെ കവിതയെ കേസുമായി ബന്ധപ്പെട്ട് ഇഡി രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു

ദില്ലി: ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് ഇഡി സമൻസ്. നാളെ ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.  കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാർച്ചിൽ കെ കവിതയെ  രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.  അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

14 ചോദ്യങ്ങളായിരുന്നു ഇഡി കവിതയോട് മുൻപ് ചോദിച്ചത്. അതിന് കവിത കൃത്യമായി ഉത്തരവും നല്‍കിയിരുന്നു. തന്നെ രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്ന് കവിത പറഞ്ഞിരുന്നു. തെര‍ഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള നീക്കമെന്നും കവിത വിമര്‍ശിച്ചിരുന്നു. നേരത്തെ, വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെയാണ് കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. 

Also Read: മറ്റന്നാളും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത

അതിനിടെ, ജന്ദർമന്തറിൽ നിരാഹാര സമരവും കവിത നടത്തി. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത നിരാഹാര സമരം നടത്തിയത്. ഈ സമരത്തില്‍ 18 രാഷ്ട്രീയ പാർട്ടികള്‍ പങ്കെടുത്തിരുന്നു. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷത്തിലേക്ക് കടന്ന ഇന്ത്യക്ക് സന്തോഷ വാർത്ത, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ, മറികടന്നത് ജപ്പാനെ, ഇനി ലക്ഷ്യം ജർമനി
'പോരാട്ടം ടിവികെയുമായി അല്ല', വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ