
ദില്ലി: രണ്ട് ആഘോഷങ്ങളാണ് ഇസ്ലാം മതവിശ്വാസത്തിന്‍റെ നെടുംതൂണുകളായി നിലകൊള്ളുന്നത്. ഇതില്‍ ഒന്ന് റംസാന്‍ മാസത്തിലെ മുപ്പത് ദിവസത്തെ നോമ്പിന് ശേഷം വരുന്ന ഈദ് - ഉല്‍ - ഫിത്തര്‍. രണ്ടാമത്തേത് ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട ഈദ് - ഉൽ - അദാ. വലിയ പെരുന്നാള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈദ് - ഉൽ - അദായിലാണ് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ മൃഗബലി അടക്കമുള്ളവ അനുഷ്ഠിക്കുന്നത്.
മുഹമ്മദ് നബിക്ക് മുന്‍പ് ഈദ് - ഉൽ - അദാ അനുഷ്ഠിക്കുന്നത് പതിവില്ലായിരുന്നു. ഹസ്രത് ഇബ്രാഹിം തനിക്ക് ലഭിച്ച ദര്‍ശനമനുസരിച്ച് ഹസ്രത് ഇസ്മായിലിനെ ബലി കഴിക്കാന്‍ ഒരുങ്ങിയതിന്‍റെ ആചരണമായാണ് ഈദ് - ഉൽ - അദാ വ്യാപകമായി ആഘോഷിക്കുന്നത്. ഇന്നേ ദിവസം ബലി അര്‍പ്പിക്കുന്നതും അതിന്‍റെ വീതം മറ്റുള്ളവര്‍ക്കും നല്‍കുന്നതിലൂടെ ഇബ്രാഹിമിന്‍റെ കര്‍മ്മം ആചരിക്കുകയാണ് ഇസ്ലാം വിശ്വാസികള്‍ ചെയ്യുന്നത്. ത്യാഗത്തിന്‍റെ സ്മരണയായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിന്‍റെ പ്രതീകമെന്ന നിലയിലാണ് മൃഗ ബലി നടത്തുന്നത്.
ബക്രീദ് വേളയില്‍ വിശ്വാസത്തിന്‍റെ ഭാഗമായി ബലി നല്‍കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പ്രവാചകൻ നല്‍കിയ നിര്‍ദേശങ്ങള്‍ തന്നെ പലതുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ബലി നടത്തുന്നവരുണ്ട്. ഇത് ശരിയല്ലെന്നും പ്രവാചകനാല്‍ നല്‍കപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ ബലി നടത്താവൂ എന്നാണ് പ്രവാചക നിര്‍ദ്ദേശം. വളരെ മാന്യമായ രീതിയിലും എല്ലാ മര്യാദകളും പാലിച്ചുകൊണ്ടാകണം മൃഗ ബലി നടത്തേണ്ടത്.
ബലി നല്‍കുന്ന മൃഗത്തെ ബലി നടത്തുന്നയിടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരരുത്, ബലിക്കായി ഉപയോഗിക്കുന്ന കത്തി നേരത്തെ മൂര്‍ച്ച കൂട്ടിവയ്ക്കണം, കത്തി ഒരിക്കലും ബലി മൃഗത്തിന് മുമ്പില്‍ വച്ച് മൂര്‍ച്ച കൂട്ടരുത്, ഒരു മൃഗത്തിന്‍റെ മുന്നില്‍ വച്ച് മറ്റൊരു മൃഗത്തിന്‍റെ ബലി നടത്തരുത്, ബലിക്ക് ശേഷം ശരീരം പൂര്‍ണമായും തണുത്തതിന് ശേഷം മാത്രമേ മൃഗത്തിന്‍റെ തൊലി നീക്കം ചെയ്യാവൂ. ഇതെല്ലാമാണ് ചില മര്യാദകള്‍. അല്ലാത്ത പക്ഷം ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ പുറത്തുള്ളപ്പോള്‍ നിരവധി മൃഗങ്ങളെ ബലി നല്‍കുന്നത് അനുഷ്ഠാനത്തിന്‍റെ മഹത്വം നഷ്ടപ്പെടുത്തുന്നതായാണ് വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം