
ചെന്നൈ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ചെന്നൈയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാസേനകളിലും കൊവിഡ് പകരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
ചെന്നൈ എൻഫോഴ്സ്മെൻ്റ് ഡെയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കും ഓഫീസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എൻഫോഴ്സ്മെൻ്റ ഓഫീസിൽ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഡിഎംകെ എംപി ജഗത് രക്ഷകിനെയാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ജഗത് രക്ഷകിന് ഇഡി നേരത്തെ കേസെടുത്തിരുന്നു. എംപിയെ ഉടൻ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam