
ജമ്മു: ട്രെയിന്‍ സര്‍വ്വീസിന് തയാറായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. ജമ്മു കശ്മീരിലെ
ചെനാബ് നദിക്ക് കുറുകേയുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതിനായുള്ള
ട്രയൽ റണ്ണും കഴിഞ്ഞ ദിവസം റെയിൽവേ പൂർത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്.
ജമ്മു കാശ്മീരിലെ ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, സിംഗിൾ-ട്രാക്ക് റെയിൽ പാതയാണ് ചെനാബ് റെയില്‍വേ പാത. ജമ്മു കശ്മീരിലെ റമ്പാന്‍ റേസി പ്രവശ്യകളെയാണ് പാലം ബന്ധിപ്പിക്കുക. നോര്‍ത്തേണ്‍ റെയില്‍വേ ഡിവിഷന്‍റെ കീഴിലാണ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2022 ഓടെ പാലത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ആകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. 359 മീറ്റർ ഉയരത്തിൽ നിര്‍മ്മിച്ച ചെനാബ് റെയില്‍വേ പാലത്തിന് 1,315 മീറ്റർ നീളമുണ്ട്. ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ് കശ്മീരില്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam