
ദില്ലി: വിമാനത്താവള സ്വകാര്യവത്‍ക്കരണത്തില്‍ കേന്ദ്രവ്യോമയാന മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എളമരം കരീം എംപി രാജ്യസഭാ സെക്രട്ടറിയേറ്റിനാണ് നോട്ടീസ് നല്‍കിയത്. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ടെൻഡറിൽ തീരുമാനം എടുത്തില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. തെറ്റായ ഉത്തരം മന്ത്രി നല്‍കിയെന്നാണ് പരാതി.
അതേസമയം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ്. നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam