കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്‍റെ കളിപ്പാവയാകുന്നതായി സിദ്ധരാമയ്യ

By Web TeamFirst Published Sep 28, 2019, 11:45 AM IST
Highlights

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്‍റെ കളിപ്പാവയാകുകയാണ്. കമ്മീഷന്‍റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്

ബംഗ്ലുരു: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ കളിപ്പാവയാകുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്‍റെ കളിപ്പാവയാകുകയാണ്. കമ്മീഷന്‍റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്'. എന്നിരുന്നാലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിമത എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന കര്‍ണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചിരുന്നു. കേരളവും തമിഴ്‍നാടുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഒപ്പമായിരുന്നു നേരത്തെ കര്‍ണാടകയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സിദ്ധരാമയ്യ രംഗത്തെത്തിയത്. 
 

click me!