'തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമ, തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങൂ'; അണികളോട് ആഹ്വാനം ചെയ്ത് ഉദ്ധവ് താക്കറെ

Published : Feb 18, 2023, 07:29 PM ISTUpdated : Feb 18, 2023, 07:34 PM IST
'തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമ, തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങൂ'; അണികളോട് ആഹ്വാനം ചെയ്ത് ഉദ്ധവ് താക്കറെ

Synopsis

ബാൽ താക്കറെയുടെ രീതി അനുകരിച്ച് വീടിന്റെ സൺറൂഫിൽ നിന്നാണ് അദ്ദേഹം പാർട്ടി പ്രവർത്തകെ അഭിവാദ്യം ചെയ്തത്. പാർട്ടിയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടുവെന്നും കള്ളന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മുംബൈ: ശിവസേന പാർട്ടികളുടെ തർക്കത്തിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന പക്ഷത്തിന് അനുവദിച്ച് നൽകിയെ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായി മാറിയെന്നും മുമ്പ് സംഭവിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. താക്കറെയുടെ കുടുംബവീടായ മാതോശ്രീക്ക് പുറത്ത് തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബാൽ താക്കറെയുടെ രീതി അനുകരിച്ച് വീടിന്റെ സൺറൂഫിൽ നിന്നാണ് അദ്ദേഹം പാർട്ടി പ്രവർത്തകെ അഭിവാദ്യം ചെയ്തത്. പാർട്ടിയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടുവെന്നും കള്ളന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അമ്പും വില്ലും ചി​ഹ്നം ഷിൻഡെ വിഭാ​ഗത്തിന് അനുവദിച്ച് നൽകിയത്. 1966-ൽ ബാൽ താക്കറെ ശിവസേന പാർട്ടി സ്ഥാപിച്ചപ്പോഴാണ് അമ്പും വില്ലും തെരഞ്ഞെടുത്തത്. പിന്നീട് പാർട്ടിയുടെ അഭിമാനമായി ചിഹ്നം മാറി. ചിഹ്നം അനുവദിച്ച് നൽകിയ കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് വിഭാ​ഗം അറിയിച്ചു. കേസിൽ സുപ്രീം കോടതി വിധിവരെ കാത്തിരിക്കേണ്ടതായിരുന്നുവെന്നും ഉദ്ധവ് വിഭാ​ഗം പറ‍ഞ്ഞു.

'അതൊന്നും കാര്യമാക്കേണ്ട, ജനങ്ങൾ കൂടെ നിൽക്കും'; ഉദ്ധവ് താക്കറേയെ ആശ്വസിപ്പിച്ച് ശരദ് പവാർ

ബിജെപിയുടെ പിന്തുണയിൽ 40ലധികം സേന എംഎൽഎമാരുമായി ചേർന്നാണ് ഷിൻഡെ സർക്കാറുണ്ടാക്കിയത്. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ടിന്റെ 76 ശതമാനം ഷിൻഡെയെ പിന്തുണച്ച എംഎൽഎമാർക്കാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഉദ്ധവ് താക്കറെ വിഭാഗത്തിന് കഴിഞ്ഞ വർഷം നൽകിയ 'ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ' എന്ന പേരും 'ജ്വലിക്കുന്ന ടോർച്ച്' ചിഹ്നവും ഉപയോ​ഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജനാധിപത്യത്തിന്റെ വിജയമെന്നാണ് ഏക്നാഥ് ഷിൻഡെ പ്രതികരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന