ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; എംബസി അധികൃതർ കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് സന്ദർശിച്ചേക്കും

By Web TeamFirst Published Apr 16, 2024, 6:42 AM IST
Highlights

 ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. 

ദില്ലി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കും. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യൻ എംബസി അധികൃതർക്ക് ഇന്ന് സമയം നൽകുമെന്നാണ് വിവരം. ഇന്നലെ കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുടുംബത്തെ അറിയിച്ചു. ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണ്.  വീട്ടിലേക്ക് വിളിക്കാൻ അനുവാദം നൽകുകയായിരുന്നുവെന്ന് ആൻ്റസ കുടുംബത്തെ അറിയിച്ചത്. ഇതിനിടെ കപ്പൽ കമ്പനിയും ഇറാനുമായി ചർച്ച തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആഭ്യർത്ഥിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!