ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന്‍ മരിച്ചു, അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Published : Jun 02, 2019, 09:14 AM ISTUpdated : Jun 02, 2019, 11:11 AM IST
ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന്‍ മരിച്ചു, അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Synopsis

സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ദുംകയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്. 

ദുംക: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ മരിച്ചു. അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.  ജാര്‍ഖണ്ഡിലെ ദുംകയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്. 

ഇന്നലെ രാത്രിയായിരുന്നു ഏറ്റു മുട്ടല്‍. നക്സലുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നീരജ് ഝേത്രയാണ് വീരമൃത്യുവരിച്ച സൈനികന്‍. പരിക്കേറ്റ സൈനികരില്‍ ഒരാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു സൈനികരെ ദുംകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

18 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കാത്തിരിപ്പ്; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തിൽ
വിജയ് തൂക്കുമോ? അമ്പരപ്പിക്കുന്ന എക്സിറ്റ് പോൾ, ടിവികെ 120 വരെ സീറ്റുകൾ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ