ഇം​ഗ്ലീഷ് ബൗദ്ധികതയുടെ മാനദണ്ഡമല്ല, ആശയവിനിമയ മാധ്യമം മാത്രം; ഹിന്ദിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

Published : Oct 19, 2022, 06:37 PM ISTUpdated : Oct 19, 2022, 06:39 PM IST
ഇം​ഗ്ലീഷ് ബൗദ്ധികതയുടെ മാനദണ്ഡമല്ല, ആശയവിനിമയ മാധ്യമം മാത്രം; ഹിന്ദിയെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

Synopsis

ഹിന്ദിയിൽ പ്രാവീണ്യമുള്ളവർ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. "ഇംഗ്ലീഷ് ഭാഷ അറിയാത്തത് ഒരു തടസ്സമായിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള പല യുവപ്രതിഭകൾക്കും ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാൽ ഡോക്ടറോ എഞ്ചിനീയറോ ആകാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. 

അഹമ്മദാബാദ്:  ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണെന്നും ബൗദ്ധികതയുടെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആശയ വിനിമയ മാധ്യമമായിട്ടും, മുമ്പ് ഇംഗ്ലീഷിനെ ബൗദ്ധികതയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിനഗറിലെ അദാലജ് ടൗണിൽ ഗുജറാത്ത് സർക്കാരിന്റെ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

നേരത്തെ, ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള അറിവ് ബൗദ്ധികതയുടെ, ബുദ്ധിജീവിയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണ്. മോദി പറഞ്ഞു. ഹിന്ദിയിൽ പ്രാവീണ്യമുള്ളവർ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. "ഇംഗ്ലീഷ് ഭാഷ അറിയാത്തത് ഒരു തടസ്സമായിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള പല യുവപ്രതിഭകൾക്കും ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാൽ ഡോക്ടറോ എഞ്ചിനീയറോ ആകാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം  ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള "അടിമ മാനസികാവസ്ഥയിൽ" നിന്ന് രാജ്യത്തെ കരകയറ്റുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികളെ ഇംഗ്ലീഷിൽ  വിദ്യാഭ്യാസം നേടിയില്ലെങ്കിലും ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷയുടെ അഭാവം മൂലം ആരും പിന്നോക്കം പോകരുതെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള ഈ അടിമ മാനസികാവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും മോദി പറഞ്ഞു.

രാജ്യത്ത് പുതുതായി ആരംഭിച്ച 5G ടെലികോം സേവനങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഹിന്ദി ഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ അഭിലാഷ പദ്ധതിയുടെ ഭാഗമായി എംബിബിഎസ് വിദ്യാർത്ഥികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദിയിൽ മൂന്ന് പാഠപുസ്തകങ്ങൾ പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നീക്കം. 

 Read Also: 'കശ്മീർ വേറെ രാജ്യം'; വിവാദമായി ഏഴാം ക്ലാസ് ചോദ്യ പേപ്പർ, ബിഹാറിൽ പ്രതിഷേധം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ